ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: സമസ്ത മദ്രസാ മാനേജ്മെന്റ് അസോ.
കൊല്ലം: രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന മത വിശ്വാസത്തെ തകര്‍ക്കുന്നതും മൗലികാവകാശങ്ങളെ നിഷേധിക്കുന്നതുമായ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് സമസ്തകേരളാ മദ്രസാ മാനേജ്മെന്റ് അസോസിയേഷന് കൊല്ലം ജില്ലാ കൗണ്‍സില്‍യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് എം. മഹ്മൂദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സമസ്ത കേരളാ ഇസ്ലാംമത വിദ്യാഭ്യാസബോര്‍ഡ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ ഇബ്രാഹിംകുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
സമസ്താ ഓര്‍ഗനൈസര്‍ ഒ.എം ഷെരീഫ് ദാരിമി സ്വാഗതവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി തടിക്കാട് ഷെരീഫ് കാഷിഫി നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി രൂപീകരണത്തിന് റിട്ടേണിങ് ഓഫിസര്‍ എ.കെ.കെ മരയ്ക്കാര്‍ പൊന്നാനി നേതൃത്വം നല്കി.
മുഫത്തിഷ് കെ.കെ ഫരീദുദ്ദീന്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എസ്. അഹമ്മദ് ഉഖയ്ല്‍ പ്രമേയം അവതരിപ്പിച്ചു.
എസ്.വൈ.എസ് ജില്ലാപ്രസിഡന്റ് അബ്ദുല്‍വാഹിദ് ദാരിമി, ബദറുദ്ദീന്‍, നിസാമുദ്ദീന്‍ ഹാജി, അബ്ദുല്‍സമദ് മാസ്റ്റര്‍, സലാഹുദ്ദീന്, ജലാലുദ്ദീന്‍, അബ്ദുല്‍വാഹിദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."