ആലുവയില്‍ അന്യസംസ്ഥാനതൊഴിലാളിക്ക് നേരെ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍
ആലുവ: വീടു അറ്റകുറ്റപ്പണിക്കെത്തിയ അന്യസംസ്ഥാനതൊഴിലാളിക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ഹനുമന്ത് നഗറില്‍ ഷേയ്ഖ് മൈനുള്‍ (40)നാണ് മലദ്വാരത്തിന് സമീപം വെടിയേറ്റത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സിവില്‍ സ്റ്റേഷന്‍ റോഡ് വിജയ് മന്ദിരത്തില്‍ ഡോ. ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയ് (30)നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ബാലകൃഷ്ണന്റെ വീട് അറ്റകുറ്റപ്പണിക്ക് കരാറെടുത്ത എടത്തല സ്വദേശി സിജുവിന്റെ ജോലിക്കാരനാണ് ഷേയ്ഖ് മൈനുള്‍. മൂന്ന് ദിവസമായി ബാലകൃഷ്ണന്റെ വീട്ടില്‍ ജോലി ചെയ്യുന്നു. വീടിന് മുമ്പില്‍ കുനിഞ്ഞുനിന്ന് കോണ്‍ക്രീറ്റ് പരിക്കന്‍ കൂട്ടുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു.
അന്യസംസ്ഥാന തൊഴിലാളിയുടെ മലദ്വാരത്തിലേക്കാണ് വീട്ടുടമയുടെ മകന്‍ വെടിയുതര്‍ത്തത്. ഉടന്‍ മറ്റ് ജോലിക്കാരും വീട്ടുടമയുടെ ഭാര്യയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ആലുവ നജാത്ത് ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയില്‍ ഡോക്ടര്‍മാരായ റിയാദിന്റെയും വി.കെ. വൈശാഖിന്റെയും നേതൃത്വത്തില്‍ വെടിയുണ്ട പുറത്തെടുത്തു. ഇതിനിടെ ആശുപത്രിയിലെത്തിയ പ്രതി നെഞ്ചിലേക്കാണ് വെടിയുതിര്‍ത്തതെന്നും ജോലിക്കാരന്‍ തിരിഞ്ഞതിനാലാണ് പിന്‍ഭാഗത്ത് കൊണ്ടതെന്നും പറയുന്നുണ്ടായിരുന്നു.
പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം നിരീക്ഷണം ആവശ്യമാണെങ്കിലും ഷേയ്ഖ് മൈനുള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പാലക്കാട് ഫാം ഹൗസുള്ള ഡോക്ടറും കുടുംബവും അവിടെ സൂക്ഷിക്കുന്നതിന് വാങ്ങിയ എയര്‍ഗണ്‍ ആയിരുന്നു. കഴിഞ്ഞയാഴ്ച്ച മാതാവും സഹോദരിയും പാലക്കാട് പോയപ്പോള്‍ വിജയ് ആവശ്യപ്പെട്ടതനുസരിച്ച് കൊണ്ടുവന്നതാണ്.
തോക്ക് ലഭിച്ചതിന്റെ അടുത്ത ദിവസം ഇതുമായി സിവില്‍ സ്റ്റേഷന്‍ റോഡിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റ് പരിസരത്തെത്തി ഭീഷണി മുഴക്കിയിരുന്നു. ഒരു കൈയ്യില്‍ മദ്യകുപ്പിയും മറുകൈയ്യില്‍ തോക്കുമായെത്തിയ പ്രതി ഔട്ട്‌ലെറ്റിന് നേരെ തോക്കുചൂണ്ടിയ ശേഷം വെടിവെയ്ക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്.
പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിക്കടിമയായ ഇയാളെ കഴിഞ്ഞയാഴ്ച്ച പെരുമ്പാവൂരിലെ ഒരു മദ്യവിമുക്ത കേന്ദ്രത്തില്‍ ഒരാഴ്ച്ചയോളം ചികിത്സിച്ചിരുന്നു.
പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പ്രിന്‍സിപ്പള്‍ എസ്.ഐ ഹണി കെ. ദാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."