സംസ്ഥാനത്ത് പൂര്‍ണ ഭരണസ്തംഭനമെന്ന് ചെന്നിത്തല
മൂവാറ്റുപുഴ: കേരളത്തില്‍ പരിപൂര്‍ണ ഭരണസ്തംഭനമാണെന്നും സെക്രട്ടേറിയറ്റ് നിശ്ചലമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഐ.എ.എസ്, ഐ.പി.എസ് രംഗത്തുള്ളവരുടെ പടലപ്പിണക്കവും അഭിപ്രായ വ്യത്യാസവും കാരണം സംസ്ഥാനത്തൊന്നും നടക്കുന്നില്ല.
എല്ലാം ശരിയാകുമെന്ന് പറഞ്ഞ് തുടങ്ങിയവര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. റേഷന്‍ വിതരണരംഗംതന്നെ താറുമാറായി. കേരളാ കോണ്‍ഗ്രസ് നേതാവ് ടി.എം ജേക്കബിന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല അനുസ്മരണസമ്മേളനം മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് മാസം കൊണ്ട് സര്‍ക്കാരിന്റെ മുഖം വികൃതമായി. പിണറായി വിജയന്റെ രണ്ടാമന്‍ ജയരാജന്‍ രാജിവച്ച് പടിയിറങ്ങേണ്ടിവന്നു.
തുണ്ടുകടലാസില്‍ ബന്ധുക്കളെ വലിയ സ്ഥാനത്ത് പ്രതിഷ്ഠിച്ച ജയരാജന് രാജിയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അധ്യക്ഷനായി. മുന്‍മന്ത്രി അനൂപ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ്, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിന്‍സെന്റ് ജോസഫ്, ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി പൗലോസ്, എ.മുഹമ്മദ് ബഷീര്‍, ജോയി മാളിയേക്കല്‍, കെ.എം അബ്ദുള്‍ മജീദ്, ഷിബു തെക്കുംപുറം, പി.പി എല്‍ദോസ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.പി തങ്കച്ചന്‍, അഗസ്റ്റിന്‍ കോലഞ്ചേരി, പാര്‍ട്ടി ഉപാധ്യക്ഷന്‍ ഡെയ്‌സി ജേക്കബ്, വാക്കനാട് രാധാകൃഷ്ണന്‍, സി.മോഹനന്‍പിള്ള, കെ.ജി പുരുഷോത്തമന്‍, എം ബാവ, രാജു പാണാലില്‍, ജെസി പീറ്റര്‍, എം.സി സെബാസ്റ്റ്യന്‍, കുളക്കട രാജു, ജോണി സെബാസ്റ്റ്യന്‍, വി.എസ് മനോജ് കുമാര്‍, ബാബു വലിയവീടന്‍, തോമസ് പുന്നയ്ക്കപ്പടവില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."