പ്രശംസ പിടിച്ചുപറ്റി ആരോഗ്യസംഘം
കോട്ടയം: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ആരോഗ്യ സംഘത്തിന്റെ സേവനവും ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ആരോഗ്യവകുപ്പ് സംഘത്തെ നിയോഗിച്ചത്. മെഡിക്കല്‍ സംഘത്തെ നിയോഗിച്ച പോളിംഗ് ബൂത്തില്‍ എത്തിയ വോട്ടര്‍മാരില്‍ പലരും ബി.പിയും ഷുഗറും പരിശോധിച്ചിരുന്നു.
9 നിയമസഭാ മണ്ഡലങ്ങളിലും ഒരു നോഡല്‍ ഓഫീസറുടെ കീഴില്‍ നഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ടസംഘം ആമ്പുലന്‍സുകളുമായി മുഴുവന്‍ സദാസജ്ജമായിരുന്നു. പാല, പുതുപ്പള്ളി മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ പ്രഥമശിശ്രൂഷകള്‍ നല്‍കിയശേഷം സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചു. രണ്ടുപേര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന ശാരീരീക വൈഷമ്യങ്ങള്‍ക്ക് അവരുട പക്കല്‍ നിന്നും പണം ചിലവഴിക്കാതെ മതിയായ ചികിത്സലഭ്യമാക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തേ തുടന്നാണ് ബൂത്തുകള്‍തോറും ആരോഗ്യസേവനം ക്രമീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വറുഗീസ് പറഞ്ഞു.
ഡെങ്കിപ്പനി ഉള്‍പ്പടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമായസാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു.
മൂന്നും നാലും ബൂത്തുകള്‍ ഒരു നഴ്‌സിങ്ങ് പാരാമെഡിക്കല്‍ സ്റ്റാഫ് എന്ന നിലയില്‍ വന്‍സംഘമാണ് ഇതിനുവേണ്ടി പ്രവര്‍ത്തിച്ചത്. ചില സ്ഥലങ്ങളില്‍ വോട്ടുചെയ്യാന്‍ ക്യൂവില്‍നിന്ന പ്രായമായവര്‍ക്കും ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരിചരണം ലഭിച്ചു.
ഡ്യൂട്ടിക്കിടെ അവശരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ആശുപത്രികളിലാണെങ്കിലും സൗജന്യമായി ചികിത്സ നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഡി.എം.ഒ നല്‍കിയിരുന്നു.
എന്നാല്‍ സാരമല്ലാത്ത രോഗലക്ഷണങ്ങളുടെ പേരില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും ഡി.എം.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."