ജില്ലയില്‍ മോഷണം പെരുകുന്നു; പൊലിസ് പരിശോധനകള്‍ പ്രഹസനം
പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പിടിച്ചുപറിയും മോഷണങ്ങളും പെരുകുന്നു. പൊലിസ് പരിശോധനകള്‍ പ്രഹസനമാകുന്നതായി ആരോപണമുയരുന്നു. കഴിഞ്ഞമാസം മണ്ണാര്‍ക്കാട്ടും, ശ്രീകൃഷ്ണപുരത്തും, ചെര്‍പ്പുളശ്ശേരിയിലുമെല്ലാം മോഷണം നടന്നിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് നഗരത്തിലെ പ്രധാന മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണത്തില്‍ 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പൂട്ടിയിട്ട വീട്ടില്‍ കാറും ആഭരണങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പണവും ഉള്‍പ്പെടെ ആറുലക്ഷത്തോളം രൂപയ്ക്കുള്ള കവര്‍ച്ചയാണ് ലക്കിടി കൂട്ടുപാതയില്‍ മംഗലം പോസ്റ്റ് ഓഫിസിനു സമീപം ശങ്കരനാരായണന്റെ 'ശ്രീസുമം' വീട്ടില്‍ നടന്നത്. വീട്ടുമുറ്റത്തുനിര്‍ത്തിയിട്ട കാര്‍, അലമാരയില്‍ സൂക്ഷിച്ച ആറുപവന്‍ സ്വര്‍ണാഭരണം, ഏഴായിരം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങള്‍, അയ്യായിരം രൂപ, പൂമുഖത്തു വച്ചിരുന്ന വലിയ എല്‍.സി.ഡി ടി.വി, കംപ്യൂട്ടര്‍, പ്രിന്റര്‍, മ്യൂസിക് സിസ്റ്റം, ഡി.വി.ഡി പ്ലെയര്‍, മൊബൈല്‍ ഫോണ്‍, നാലടി ഉയരമുള്ള വലിയ ഓട്ടുവിളക്ക്, അടുക്കളയിലുണ്ടായിരുന്ന ഗ്രൈന്‍ഡര്‍, പൂജാമുറിയില്‍ നിന്നു 12 നിലവിളക്കുകള്‍, ഓട്ടുരുളി, ചെമ്പുപൊതിഞ്ഞ നിറപറ, ഇടങ്ങഴി, സ്്‌റ്റോര്‍ റൂമിലെ പാത്രങ്ങള്‍ എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
ശങ്കരനാരായണനും കുടുംബവും മൂത്ത മകളെ വിദേശത്തേക്കയയ്ക്കാന്‍ ഞായറാഴ്ച വൈകിട്ടു വീടുപൂട്ടി കൊച്ചിയിലെ ഇളയമകളുടെ വീട്ടിലേക്കു പോയതായിരുന്നു.
നഗരത്തിലെ ഒരു പത്രസ്ഥാപനത്തിലെ ജീവനക്കാരന്റെ പേഴ്‌സും ഒറ്റപ്പാലം യാത്രയില്‍ നഷ്ടപ്പെട്ടു. ഐ.ഡി കാര്‍ഡുകളും രേഖകളുമാത്രമാണ് ഇതിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."