HOME
DETAILS
MAL
'ഏക സിവില്‍കോഡ് വ്യക്തി നിയമത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടു മതി'
backup
October 31 2016 | 02:10 AM
കാസര്‍കോട്:രാജ്യത്ത് നിലനില്‍ക്കുന്ന വ്യക്തി നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടു മതി ഏക സിവില്‍കോഡ് നടപ്പാക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.സതീദേവി. വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്.
ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് ഹിന്ദുമതത്തിലെ ദുരാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകരുത്. ഇന്ത്യന്‍ വ്യക്തിനിയമത്തിലെ മുഴുവന്‍ പോരായ്മകളും പരിഹരിച്ചിട്ടു മതി ഏക സിവില്‍കോഡ് കൊണ്ടുവരാന്‍. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന'കാപ്പ' പോലുള്ള നിയമങ്ങള്‍ നിരോധിക്കണം. അതൊന്നും ചെയ്യാതെ ഏകസിവില്‍കോഡിനു വേണ്ടി വാദിക്കുന്നത് ഹിന്ദുനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."