ആശുപത്രി മാലിന്യം തോട്ടിലുപേക്ഷിച്ചു; പൊലിസും നാട്ടുകാരും തിരിച്ചെടുപ്പിച്ചു
പുത്തനത്താണി: ഇരിങ്ങാവൂര്‍ മീശപ്പടിയിലെ തോട്ടില്‍ മാലിന്യം ഉപേക്ഷിച്ചു. നാട്ടുകാരും പൊലിസും ചേര്‍ന്ന് തിരിച്ചെടുപ്പിച്ചു.
തിരൂരിലെ ഷിഫാ ഡെന്റല്‍ ക്ലിനിക്കിലെ മാലിന്യങ്ങളാണ് മീശപ്പടിയിലെ തോട്ടില്‍ ഉപേക്ഷിച്ചത്. ഇന്നലെ രാവിലെ തോട്ടില്‍ മാലിന്യം കണ്ടനാട്ടുകാര് സംഘടിച്ച് കല്പകഞ്ചേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ആശുപത്രിക്ക് വെട്ടം പഞ്ചായത്തില്‍ സ്വന്തമായി മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് ഉണ്ടെണ്ടന്നും ഇതില്‍ സംസ്കരിക്കുവാന്‍ കഴിയാത്ത വസ്തുക്കള്‍ ഉണ്ടണ്ടായതിനാല് ഒരു വാഹനം വിളിച്ച് മാലിന്യം ഉപേക്ഷിക്കുവാന്‍ ഏര്‍പ്പാടാക്കുകയാണ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിക്കെതിരേ കേസെടുത്തിട്ടുണ്ടെണ്ടന്നും മാലിന്യം ഉപേക്ഷിക്കുവാന്‍ എത്തിയ വാഹനത്തിനെതിരേ നടപടിയെടുക്കുമെന്നും വാഹനം ഉടനെ പിടികൂടുമെന്നും പൊലിസ് പറഞ്ഞു. മത്സ്യങ്ങള്‍ നിറഞ്ഞ തോട് വൃത്തിയാക്കുമെന്നും മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് നീരീക്ഷിക്കുന്നതിന് ആവശ്യമായത് ചെയ്യുമെന്നും ചെറിയമുണ്ടണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുസലാം പറഞ്ഞു. എസ്.ഐ അയ്യപ്പന്, എ.എസ്.ഐ സുകീഷ്, വിനീത് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."