HOME
DETAILS
MAL
കേന്ദ്ര പദ്ധതികള്‍: ഹെല്‍പ്പ് ഡെസ്കും ടോള്‍ഫ്രീ നമ്പറുമായി ബി.ജെ.പി
backup
October 31 2016 | 19:10 PM
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകം സഹായകേന്ദ്രം തുടങ്ങുന്നു. സംസ്ഥാന, ജില്ലാ തലങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍ തുറക്കും. കുന്നുകുഴിയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് സംസ്ഥാന ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വഹിക്കും. ടോള്‍ഫ്രീ നമ്പറിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."