പാര്‍ക്കിങിന് കഴുത്തറുപ്പന്‍ ഫീസ്; വിഴിഞ്ഞത്ത് വïിയിട്ടാല്‍ കുഴയും കോവളം: വിഴിഞ്ഞത്ത് വാഹനപാര്‍ക്കിങിന് കഴുത്തറുപ്പന്‍ ഫീസെന്നു പരാതി.
ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ സ്ഥലത്തെ പാര്‍ക്കിങ് ഏര്യയിലാണ് ടെïര്‍ എടുത്തയാള്‍ ഒരു മാനദണ്ഡവുമില്ലാതെ ഫീസ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
പാര്‍ക്കിങ് ഏര്യയിലല്ലാതെ റോഡ് സൈഡില്‍ വാഹനം നിര്‍ത്തിയാലും ഫീസ് നല്‍കേï സ്ഥിതിയാണ്. ഗതാഗത തിരക്കുള്ള സമയം റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന നിര്‍ദ്ദേശത്തിന്റെ മറവിലാണ് റോഡിലെ പിരിവ്.
ബൈക്കിലോ സ്‌കൂട്ടറിലോ മീന്‍ വാങ്ങാനെത്തുന്നവരില്‍ നിന്ന് നിന്നും 10 രൂപയും ബൈക്കിലെത്തി കച്ചവടത്തിനായി മീന്‍ വാങ്ങുന്നവരില്‍ നിന്ന് 40 രൂപയുമാണ് ഈടാക്കുന്നത്. സൈക്കിളുകളെയും വെറുതെ വിടാറില്ല. അഞ്ചു രൂപയീടാക്കും. കാറിന് 30 രൂപയാണെങ്കില്‍ മീനെടുക്കാനെത്തുന്ന വലിയ ലോറികളില്‍ നിന്ന് 1000 രൂപവരെയീടാക്കും.
മത്സ്യ ബന്ധന സീസണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് റോഡിന് സമീപത്ത് ഒഴിഞ്ഞ് കിടന്ന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ സ്ഥലത്ത് നിശ്ചിത തുക ഈടാക്കി പാര്‍ക്കിങ് അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ടെïറുകാരന്‍ തോന്നിയപോലെ പണം പിരിക്കുകയാണെന്ന് യാത്രക്കാര്‍ പറയുന്നു.
രïു വര്‍ഷം മുമ്പ് 15 ലക്ഷത്തോളം രൂപക്കാണ് പാര്‍ക്കിങ് ഏര്യ ടെïര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം ഒരു ലക്ഷത്തില്‍ പരം രൂപക്കാണ് ടെïര്‍ നല്കിയിരിക്കുന്നത്. ടെïറില്‍ പങ്കെടുക്കാന്‍ ആളില്ലാത്തത് കാരണമാണ് കുറഞ്ഞ തുകക്ക് ടെïര്‍ ഉറപ്പിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ടെïര്‍ നടപടികള്‍ സുതാര്യമല്ലായിരുന്നെന്നും ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ഒത്ത് കളിയാണ് ഇതിന് പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുï്.
ലക്ഷങ്ങളുടെ നഷ്ടത്തില്‍ ടെïര്‍ അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ടെïര്‍ റദ്ദ്‌ചെയ്ത് പുനര്‍ ടെïറിനുള്ള നടപടി സ്വീകരിക്കുകയോ താല്‍കാലിക ജീവനക്കാരെ നിയോഗിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് നേരിട്ട് പാര്‍ക്കിങ് ഫീസ് പിരിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരും മീന്‍ വാങ്ങാനെത്തുന്നവരും മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."