വീട് പണയത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് യുവതിയെ മര്‍ദിച്ചതായി പരാതി
കൊച്ചി: വീട് പണയത്തിന് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ മര്‍ദിച്ചതായി പരാതി. കൊച്ചി കരുവേലിപ്പിടി സ്വദേശി സാജിതയാണ് റഷീദ് എന്നയാള്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സാജിത 16 വയസുള്ള മകനൊപ്പമാണ് താമസിക്കുന്നത്.
വീട്ടുജോലി ചെയ്ത് കുടുംബം പോറ്റുന്ന ഇവര്‍ സ്വന്തം അധ്വാനത്തിന്റെ ഫലം കൊണ്ടും മറ്റുള്ളവരുടെ സഹായത്താലും ഒരു വീടു നിര്‍മിച്ചിരുന്നു.
ഇതിന്റെ മുകളിലെ ഭാഗം റഷീദിന് പണയത്തിന് നല്‍കുകയായിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പലതവണ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പണം വാങ്ങി പറ്റിച്ചെന്ന് പറഞ്ഞ് തന്നെ അസഭ്യം പറയുകയും ഇയാളും മറ്റു ചിലരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും സാജിത പറഞ്ഞു.
കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പൊലിസിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നും മകന് പഠനം തുടരാനോ തനിക്ക് പുറത്ത് ഇറങ്ങാനോ കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നും സാജിത പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."