ഇറാഖ് സൈന്യം മൗസില്‍ നഗരത്തില്‍
ബഗ്ദാദ്: ഇറാഖിലെ ഐ.എസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന മൗസില്‍ നഗരത്തിലേക്ക് ഇറാഖ് സഖ്യസേന പ്രവേശിച്ചു. ഒരു മാസത്തോളമായി നടക്കുന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഐ.എസ് കേന്ദ്രത്തിലേക്ക് ഇറാഖ് സേനയെത്തിയത്. മൗസിലിന്റെ കിഴക്കന്‍ മേഖലയിലൂടെ നഗരാതിര്‍ത്തിയില്‍ പ്രവേശിച്ച സൈന്യത്തിന് നേരെ ഐ.എസ് ആക്രമണം ശക്തിപ്പെടുത്തി.
ഐ.എസ് കീഴടങ്ങാനോ മരിക്കാനോ തയാറാകണമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. 3000 മുതല്‍ 5000 ഐ.എസ് തീവ്രവാദികളാണ് നഗരത്തിലുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അബാദി പറഞ്ഞു. ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ ഇനി മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
കുര്‍ദ് സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇറാഖ് സേനാമുന്നേറ്റം. യു.എസ് സൈന്യത്തിന്റെ വ്യോമാക്രമണങ്ങളും നടത്തുന്നുണ്ട്. 2014 ജൂണ്‍ മുതലാണ് ഐ.എസ് മൗസില്‍ നഗരം പിടിച്ചെടുത്തത്. നഗരത്തിന്റെ നാലുഭാഗത്തും നിന്നുള്ള ആക്രമണമാണ് ഇറാഖ് സൈന്യം നടത്തുന്നത്.
മൗസിലിനു പുറത്തുള്ള നഗരങ്ങളെല്ലാം ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ചിരുന്നു. കിഴക്കന്‍ മൗസില്‍ അതിര്‍ത്തിയിലുള്ള കുക്ജാലി പട്ടണവും ഐ.എസില്‍ നിന്ന് മോചിപ്പിച്ചു. ഇവിടത്തെ ദേശീയ ടി.വി സ്റ്റേഷന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഇറാഖ് സഖ്യസേനയില്‍ അരലക്ഷം പേരാണുള്ളത്. ഇറാഖ് സൈന്യത്തിനു പുറമെ കുര്‍ദ് സൈന്യവും സുന്നി അറബ് ട്രൈബ് സേനയും ശീഈ സൈന്യവും സംയുക്തമായാണ് മുന്നേറ്റം നടത്തുന്നത്. കുക്ജാലി സാമ്പത്തിക മേഖലയിലെ ബസ്്‌വയ പ്രദേശവും സൈന്യം തിരിച്ചുപിടിച്ചു. ഈ പ്രദേശമാണ് മൗസിലിന്റെ അതിര്‍ത്തി പങ്കിടുന്നത്. തിങ്കളാഴ്ചയായിരുന്നു ഈ പ്രദേശം തിരിച്ചുപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."