വികസന പ്രവര്‍ത്തികള്‍ക്കു തുക അനുവദിച്ചു
രാജപുരം: കാഞ്ഞങ്ങാട് എം.എല്‍.എയും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നു മൂന്നു കോടി 50 ലക്ഷം രൂപ വികസന പ്രവൃത്തികള്‍ക്ക് അനുവദിച്ചു. ജി.എച്ച്.എസ.്എസ് കൊട്ടോടി സ്കൂള്‍ കെട്ടിടത്തിന് ഒരു കോടി, ജി.എല്‍.പി.എസ് വടക്കേ പുലിയന്നൂര്‍ കെട്ടിട നിര്‍മാണം 25 ലക്ഷം, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് ലൈബ്രറി കെട്ടിട നിര്‍മാണം 25 ലക്ഷം, ജി.എച്ച്.എസ്.എസ് അമ്പലത്തുകര കെട്ടിട നിര്‍മാണം 25 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.
ജി.എല്‍.പി.എസ് പുഞ്ച കെട്ടിട നിര്‍മാണം 10 ലക്ഷം, ജി.എം.എല്‍.പി.എസ് അജാനൂര്‍ അസംബ്ലി ഹാള്‍ 10 ലക്ഷം, സെറ്റില്‍മെന്റ് സ്കീം പൊടിപ്പള്ളം റോഡ് നവീകരണം 50 ലക്ഷം, കുളങ്ങാട് കുരങ്ങനാടി റോഡ് ടാറിഗ് 25 ലക്ഷം, ഇരിയലാലൂര് റോഡ് 25 ലക്ഷം, ഇരിക്കുംകല്ല് പന്തിക്കല്‍ റോഡ് ടാറിംഗ് 25 ലക്ഷം എന്നിങ്ങനെയും അനുവദിച്ചു.
ബിരിക്കുളം സെന്റര്‍ നായിക്കുന്ന് പ്ലാത്തടം റോഡ് നവീകരണം 15 ലക്ഷം, മരുതംകുന്ന് കാരാട്ട് കനകപ്പള്ളി റോഡ് നവീകരണം 15 ലക്ഷം എന്നിങ്ങനെയും പ്രവര്‍ത്തികള്‍ക്കായി അനുമതി നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."