വിശ്രമമില്ലാത്ത ജോലി; പഴികൂടി കേള്‍ക്കാനില്ലെന്ന് വില്ലേജ് ഓഫിസ് ജീവനക്കാര്‍
പള്ളിക്കല്‍: വിശ്രമമില്ലാതെ ജോലി ചെയ്തിട്ടും ഓഫിസിലിരുന്നു നാട്ടുകാരുടെ പഴി കേള്‍ക്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും ഈ നില തുടര്‍ന്നാല്‍ ഇവിടെ ജോലി ചെയ്യാന്‍ പ്രയാസമാണെന്നും പള്ളിക്കല്‍ വില്ലേജിലെ ജീവനക്കാര്‍. നിന്നുതിരിയാനിടമില്ലാത്ത കാലപ്പഴക്കംചെന്ന ഇടുങ്ങിയ കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്കു ശരിയാംവണ്ണം ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യംപോലും ഇവിടെയില്ല.
ഓഫിസില്‍ ദിവസേന നൂറുക്കണക്കിനാളുകളാണ് പല ആവശ്യങ്ങള്‍ക്കായി എത്തുന്നത്. തിരക്കു കാരണം ഭക്ഷണംപോലും കഴിക്കാന്‍ സമയം കണ്ടെത്താതെയാണ് ജോലി ചെയ്യുന്നതെന്നു ജീവനക്കാര്‍ പറയുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജില്‍ എത്തുന്നവര്‍ക്ക് കൃത്യസമയത്ത് കാര്യങ്ങള്‍ ആവശ്യങ്ങള്‍ നടക്കാത്തത് പലപ്പോഴും വാക്കേറ്റത്തിനിടയാക്കുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് ഇതിനു കാരണമായി പറയുന്നത്.
നിലവിലുള്ള ജീവനക്കാര്‍ക്കുതന്നെ ജോലി ചെയ്യാന്‍ ഇടമില്ലാത്ത ഈ കെട്ടിടത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതു പ്രായോഗികമല്ല.
ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉപകാരപ്രദമാകുംവിധം പ്രശ്നം പരിഹരിക്കണമെങ്കില്‍ പള്ളിക്കലില്‍ വില്ലേജിന്റെ വിഭജനം അനിവാര്യമാണെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."