HOME
DETAILS
MAL
സ്പെഷല്‍ ഡ്രൈവ്; വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു
backup
November 02 2016 | 22:11 PM
കോഴിക്കോട്: സ്വകാര്യബസുകളുടെ അമിതവേഗത പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 95 വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു. നിയമലംഘനം നടത്തിയതിനും അറ്റകുറ്റപ്പണികള്‍ നടത്താതെ ബസുകള്‍ സര്‍വിസ് നടത്തിയതിനുമെതിരേയാണ് കേസ്. 85,000 രൂപ പിഴ ഈടാക്കി. കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ സി.ജെ പോള്‍സന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബസിനെക്കുറിച്ചും ജീവനക്കാരെക്കുറിച്ചുമുള്ള പരാതികള്‍ നല്‍കുന്നതിനായി കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കറുകളും ബസുകളില്‍ പതിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."