HOME
DETAILS

അസ്‌ലമിന്റെ കുടുംബത്തിനുള്ള ധനസഹായം ഉടന്‍ അനുവദിക്കും

  
backup
November 02 2016 | 22:11 PM

%e0%b4%85%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

 

നാദാപുരം: വെള്ളൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കുടുംബത്തിന്റെ സര്‍ക്കാര്‍ തടഞ്ഞുവച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യും.
ഡല്‍ഹിയിലുള്ള ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് തിരിച്ചെത്തിയാല്‍ സഹായവിതരണത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. നേരത്തെ വടകരയിലും തൂണേരിയിലും നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇവരുടെ തടഞ്ഞുവച്ച ധനസഹായം നല്‍കാന്‍ ആവശ്യമുയര്‍ന്നിരുന്നു.
വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വ്യാപക അക്രമത്തില്‍ നൂറിലധികം വീടുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. അസ്‌ലമിന്റെ കുടുംബ വീടും അന്നത്തെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ ഷിബിന്‍ വധക്കേസില്‍ പ്രതിയായതോടെ അസ്‌ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക തടഞ്ഞുവയ്ക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അക്രമണത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
കൊലചെയ്യപ്പെട്ട ഷിബിന്റെ കുടുംബത്തിന് 25 ലക്ഷംരൂപയും വീടുകള്‍ക്ക് നഷ്ടം സംഭവിച്ചവര്‍ക്ക് 1000 രൂപ മുതല്‍ 22 ലക്ഷംരൂപ വരെയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതോടെയാണ് ഇവര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നത്. ഇതിനിടെ ഓഗസ്റ്റ് 12ന് സി.പി.എം ആക്രമണത്തില്‍ അസ്‌ലം വധിക്കപ്പെടുകയും ചെയ്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago