പ്രവാസികളുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് ജോലി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന്
മുവാറ്റുപുഴ : ജീവിതത്തിന്റെ മുക്കാല്‍ഭാഗവും സ്വന്തം കുടുംബത്തേയും നാടിനേയും ഉപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്ത് നാടിന്റെ സാമ്പത്തിക ഉന്നമനത്തിനും പുരോഗതിക്കുംവേണ്ടി തന്റെ അദ്ധ്വാനം വിനിയോഗിച്ച ശേഷം തിരിച്ചെത്തുന്ന പ്രവാസികളുടെ കുടുംബജീവിതം ഭദ്രമാക്കുന്നതിനു കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി ഉറപ്പുവരുത്താന്‍ അധികാരികള്‍ തയ്യാറാകണമെന്ന് പ്രവാസി ലീഗ് എറണാകുളം ജില്ല പ്രവര്‍ത്തക സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
മുവാറ്റുപുഴ സി.എച്ച് മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രാവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുവാറ്റുപുഴ നിയോജകമണ്ഡലം സെക്രട്ടറി എം.എം സീതി ഉദ്ഘാടനം ചെയ്തു.
ജില്ലാസെക്രട്ടറി ഒ.കെ അലിയാര് സ്വാഗതം പറഞ്ഞു. ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി രാജന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രവാസി ഹരിത സഹകരണസംഘം പ്രസിഡന്റ് എം.എം അബൂബക്കര്‍, ഷാഫി സ്രാമ്പിക്കല്‍, പി.പി ബഷീര്‍ പിറവം, ഷെമീര്‍ പാറപ്പാട്ട്, കെ.പി മുഹമ്മദ്, ഉമര്‍ പോത്താനിക്കാട്, പരീത്പിള്ള, അബ്ദുള്‍ റഹിമാന്‍ പെരുമ്പാവൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."