HOME
DETAILS

റയലിന് സമനിലക്കുരുക്ക്

  
backup
November 03, 2016 | 7:54 PM

%e0%b4%b1%e0%b4%af%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2

വാര്‍സ്വവ: ആറു ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ പോളണ്ട് ക്ലബ് ലെഗിയ വാര്‍സ്വവ 3-3നു സമനിലയില്‍ പിടിച്ചു. വിസിലൂതി 57ാം സെക്കന്‍ഡില്‍ തന്നെ വല ചലിപ്പിച്ച് ഗെരത് ബെയ്ല്‍ മാനസികാധിപത്യം റയലിനു സമ്മാനിച്ചെങ്കിലും കെടാത്ത പോരാട്ട വീര്യം പുറത്തെടുത്ത് ലെഗിയ ചാംപ്യന്‍മാരെ ഞെട്ടിക്കുകയായിരുന്നു. പെപ്പയും റാമോസും ഇല്ലാത്ത പ്രതിരോധത്തിലെ പാളിച്ചകളാണ് റയലിനു ഉറപ്പായിരുന്ന വിജയം നിഷേധിച്ചത്. ഒരു ഘട്ടത്തില്‍ 3-2 എന്ന നിലയില്‍ റയല്‍ പിന്നിലായിരുന്നു. 85ാം മിനുട്ടില്‍ കൊവാകിച് നേടിയ ഗോളാണ് സമനിലയുടെ ആശ്വാസം നിലവിലെ ചാംപ്യന്‍മാര്‍ക്ക് സമ്മാനിച്ചത്. റയലിനായി ബെയ്ല്‍, കൊവാകിച് എന്നിവര്‍ക്ക് പുറമേ കരിം ബെന്‍സമയും വല കുലുക്കി. ലെഗിയക്കായി ഒഡ്ജിഡ്ജ, റഡോവിച്, മൗലിന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.
മറ്റു മത്സരങ്ങളില്‍ കരുത്തരായ യുവന്റസിനെ ഒളിംപിക് ലിയോണ്‍ 1-1നും ലെയ്സ്റ്റര്‍ സിറ്റിയെ കൊബന്‍ഹ്വാന്‍ ഗോള്‍രഹിത സമനിലയിലും തളച്ചു. ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ട് 1-0ത്തിനു സ്‌പോര്‍ടിങിനെയും സെവിയ്യ 4-0ത്തിനു ഡൈനാമോ സഗ്രെബിനേയും പോര്‍ടോ 1-0ത്തിനു ക്ലബ് ബ്രുഗ്ഗയേയും ബയര്‍ ലെവര്‍കൂസന്‍ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ 1-0ത്തിനും മൊണാക്കോ 3-0ത്തിനു സി.എസ്.കെ.എ മോസ്‌കോവിനേയും പരാജയപ്പെടുത്തി.
അഡ്രിയാന്‍ റാമോസിന്റെ ഗോളിലാണ് ബൊറൂസിയ വിജയിച്ചത്. ടോട്ടനം സ്വന്തം തട്ടകത്തിലാണ് തോല്‍വി വഴങ്ങിയത്. കാംപല്‍ നേടിയ ഏക ഗോളിലാണ് ലെവര്‍കൂസന്‍ ടോട്ടനത്തെ വീഴ്ത്തിയത്.
ജയത്തോടെ ടോട്ടനത്തെ പിന്തള്ളി ലെവര്‍കൂസന്‍ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി പ്രീ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചു. ഗ്രൂപ്പ് എഫില്‍ ബൊറൂസിയ ഒന്നാം സ്ഥാനത്തും റയല്‍ രണ്ടാമതും. ഗോള്‍രഹിത സമനിലയെങ്കിലും ഗ്രൂപ്പ് ജിയില്‍ ലെയ്സ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ പോര്‍ടോ രണ്ടാമത്. ഗ്രൂപ്പ് എചില്‍ വിജയത്തോടെ സെവിയ്യ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സമനില വഴങ്ങിയ യുവന്റസ് രണ്ടാമത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  3 days ago
No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

അനധികൃത പണമിടപാട്; ഏഷ്യൻ സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ കോടതി

uae
  •  3 days ago
No Image

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു, പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പൊലിസ് നടപടി

latest
  •  3 days ago
No Image

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ജാമ്യം അനുവദിച്ച് കോടതി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി വീണ്ടും നിയന്ത്രണം; വൈകീട്ട് അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങും

Kerala
  •  3 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

Kuwait
  •  3 days ago
No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  3 days ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  3 days ago

No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  3 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  3 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  3 days ago