ഡ്രൈവറില്ലാ കാറുകള്‍ വരുന്നൂ, പുതിയ സ്റ്റാര്‍ട്ടപ്പിലൂടെ
വിരമിച്ച ടെക്കിമാര്ക്കെല്ലാം പണിയെന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? അത്രയും കാലം ചുഴറ്റിക്കൊണ്ടിരുന്ന കൈ വെറുതെയിരിക്കാന്‍ വിടുമോ. ഇല്ല എന്നാണ് ഗൂഗിള്‍, ആപ്പിള്‍, തെസ്ല കമ്പനികളില്‍ നിന്ന് വിരമിച്ച ഒരു കൂട്ടം തെളിയിക്കുന്നത്. വിരമിച്ച പ്രവൃത്തികളില്‍ നിന്ന് വ്യത്യസ്തമായി, വിചാരിക്കാത്ത മേഖലയിലേക്കാണ് ഓട്ടോ (OTTO) എന്ന പേരില്‍ തുടങ്ങിയ പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ചുവടുകള്‍.
ഡ്രൈവറില്ലാ ലോറികള്‍ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ഓട്ടോയിലെ ടെക്കി മൂപ്പന്മാര്. സ്വന്തമായി പണമിറക്കിയാണ് ഡ്രൈവറില്ലാ ട്രക്കുകള്‍ പുറത്തിറിക്കാന് ഓട്ടോ മുമ്പോട്ടുവന്നത്. നോണ്‍ മോട്ടോര്‍ വേയിലൂടെ ഡ്രൈവറുടെ സഹായത്തോടെ ഓടിക്കാവുന്ന രീതിയിലാണ് ലോറിയുടെ നിര്‍മാണം.
ട്രക്കിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. അതിന്റെ വിലയും പൂര്‍ണ വിവരങ്ങളും പുറത്തുവിടുന്നതേയുള്ളൂ. എന്തായാലും ഡ്രൈവറില്ലാ കാറുകള്‍ക്കും ബസുകള്‍ക്കും പിന്നാലെ ട്രക്കുകളും കടന്നുവരുന്നതോടെ നിരത്തുകള്‍ ഡ്രെവറില്ലാ വാഹനങ്ങള്‍ ചീറിപ്പായുന്ന സമയം അതിവിദൂരമല്ലെന്നാണ് നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."