ദേശീയപാതയിലെ ഡ്രൈനേജ് നിര്‍മാണം പാതിവഴിയില്‍
കൊടുവള്ളി: ദേശീയപാത 212ല്‍ മദ്റസ ബസാറില്‍ മാസങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ ഡ്രൈനേജ് നിര്‍മാണം പാതിവഴിയില്‍. തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടïാകാറുള്ള പ്രദേശത്ത് ഡ്രൈനേജിനായി കുഴിയെടുത്തെങ്കിലും മാസങ്ങളായി തുടര്പ്രവൃത്തികളൊന്നും നടന്നിട്ടില്ല. വെണ്ണക്കാട് ജി.എം.യു.പി സ്കൂള്‍, നിരവധി മദ്റസസ്സകള് എന്നിവിടങ്ങളിലേക്കു വിദ്യാര്‍ഥികള്‍ പതിവായി പോകുന്ന വഴിയാണിത്. വാഹനങ്ങള്‍ അമിതവേഗതയില്‍ വരുന്നതിനാല്‍ ഏറെ ഭയപ്പെട്ടാണ് കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുന്നത്. റോഡരികില്‍ ഡ്രൈനേജിനായി ആഴത്തില്‍ മണ്ണെടുത്തതിനാല്‍ റോഡില്‍ കയറി നടക്കേïണ്ട അവസ്ഥയാണ്. ഡ്രൈനേജ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് മദ്രസാ ബസാര്‍ മുസ്ലിം ലീഗ് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടി. മൊയ്തീന്‍കോയ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ അധ്യക്ഷനായി. കെ.പി കുഞ്ഞാലി, കെ.പി ഷമീര്‍, പി.ടി ഖാലിദ്, ടി. അനീസ് സംസാരിച്ചു. പി.ജലീല്‍ സ്വഗതവും ടി.പി സൈനു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."