HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനം: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
backup
November 04 2016 | 06:11 AM
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയസംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചത്. അനില്‍ അക്കരയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ വടക്കാഞ്ചേരിയിലെ മൂന്ന് ഇടത് കൗണ്‍സിലര്‍മാര്‍ ചേര്‍ന്നുവെന്നും ഇതിന് പൊലിസിന്റെ സഹായം ലഭിച്ചുവെന്നും അനില്‍ അക്കര ആരോപിച്ചു. കേസ് വനിതാ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."