മാല പൊട്ടിക്കാന്‍ ശ്രമമെന്ന് പരാതി; രണ്ട് യുവതികള്‍ പിടിയില്‍
നെടുമങ്ങാട്: മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടു യുവതികളെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം.
മഞ്ച ബോയ്‌സ് സ്‌കൂളിന് സമീപം ശവപ്പെട്ടി വില്‍പന കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കടയില്‍ വെള്ളം കുടിക്കാനായി എത്തിയ വെമ്പന്നൂര്‍ സ്വദേശികളായ രണ്ട് യുവതികള്‍ അംബിക വെള്ളം എടുക്കുന്നതിനിടയില്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മുളക് പൊടി കലക്കിയ വെള്ളം മുഖത്തൊഴിച്ച ശേഷം മാലപിടിച്ചു പറിച്ചെന്നാണ് അംബിക പൊലിസിന് നല്‍കിയ മൊഴി. അംബികയുടെ മകളുടെ ആദ്യഭര്‍ത്താവ് സുരേഷിന്റെ ഇപ്പോഴത്തെ ഭാര്യയും ബന്ധുവുമാണ് കടയിലെത്തിയത്. എന്നാല്‍ അംബികയുടെ കൈവശമിരുന്ന സുരേഷിന്റെ ആധാര്‍ കാര്‍ഡ് തട്ടിയെടുക്കാനാണ് എത്തിയതെന്നാണ് പിടിയിലായ യുവതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
പിടിവലിക്കിടയില്‍ അംബികയുടെ മാല പൊട്ടി. സംഭവത്തില്‍ അന്വേഷണം നടത്തി വരുന്നതായി നെടുമങ്ങാട് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."