HOME
DETAILS
MAL
കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനം 12 മണിക്കൂറാക്കി
backup
November 04 2016 | 20:11 PM
കളമശ്ശേരി : എറണാകുളം ഗവ.മെഡിക്കല്‍ കോളേജിനകത്ത് പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കീഴിലുള്ള കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനം പന്ത്രണ്ട് മണിക്കൂറാക്കി.
മെഡിക്കല്‍ കോളേജിന്റെ ഒ.പിക്കു മുന്‍പിലുള്ള ഫാര്‍മസി നേരത്തെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെയായി എട്ട് മണിക്കൂറാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതുക്കിയ സമയപ്രകാരം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെ ഫാര്‍മസി തുറന്ന് പ്രവര്‍ത്തിക്കും.
എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് വികസന ഫോറം അംഗങ്ങള്‍ കാരുണ്യ ഫാര്‍മസി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."