HOME
DETAILS
MAL
റോഡരികിലെ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു
backup
November 04 2016 | 20:11 PM
ബോവിക്കാനം: കുടിവെള്ള പൈപ്പ് ലൈനിലെ ചോര്‍ച്ചയടക്കാന്‍ കുഴിച്ച കുഴികള്‍ കാല്‍നടയാത്രക്കാര്‍ക്കു ഭീഷണിയാവുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വല്‍, ബെഞ്ച് കോടതി, മസ്തിക്കുണ്ട് തുടങ്ങിയസ്ഥലങ്ങളില്‍ റോഡരികിലാണ് ഒരു മാസം മുമ്പ് എടുത്ത കുഴി അതേപടിയുള്ളത്.
ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകള്‍ തകര്‍ന്നു വെള്ളം പാഴാകുന്നതു പതിവായതോടെ ഇവ നന്നാക്കുന്നതിനു വേണ്ടിയാണു കുഴികള്‍ എടുത്തത്. സ്കൂള്‍ മദ്റസ വിദ്യാര്‍ഥികളടക്കം നിരവധി പേര് കാല്‍നടയായി പോകുന്ന വഴിയാണിത്.
രാത്രി കാലങ്ങളില്‍ ഭീതിയോടെയാണു ജനം ഇതുവഴി പോകുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്ന റോഡരികിലെ കുഴികള്‍ മൂടാനുള്ള നടപടി സ്വീകരിക്കണമെന്നു നിരവധി തവണ ജല അതോറിറ്റി അധികൃതരോട് ആവശ്യപെട്ടിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."