കട്ടച്ചിറ എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥികളോടുള്ള ക്രൂരത അവസാനിപ്പിക്കണം: എ.ഐ.എസ്.എഫ്
ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിങ് കോളജില്‍ സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ മാനേജ്‌മെന്റ് നടത്തുന്ന കിരാതമായ വിദ്യാര്‍ഥി പീഡനം അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോളജിലെ വിദ്യര്‍ഥികള്‍ക്ക് കഠിന തടവിനു വിധിക്കപ്പെട്ട കുറ്റവാളികളുടെതിനു സമാനമായ പീഡനങ്ങളാണ് സുഭാഷ് വാസുവിന്റെയും ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍ ഓച്ചിറ ബിനുവിന്റെയും നേതൃത്വത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇരുട്ടുമുറികള്‍ ഉല്‍പ്പടെയുള്ള സംവിധാനങ്ങള്‍ ക്യാംപസിനകത്ത് ഇതിനായി ഇവര്‍ ഒരുക്കിയിട്ടുണ്ട്.
പീഡനങ്ങള്‍ക്ക് ഇരയായ വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെയും മറ്റും പേരിലാണ് നിശബ്ദമാക്കി നിര്‍ത്തുന്നത്. ഇതിനു വഴങ്ങാത്ത വിദ്യാര്‍ഥികള്‍ക്ക് വധഭീഷണി ഉല്‍പ്പടെ നേരിടേണ്ടി വരുന്നു. ഇത് വകവെക്കാതെ പ്രതികരിച്ച വിദ്യാര്‍ഥികളെ രേഖകള്‍ ഇല്ലാതെ സസ്‌പെന്റ് ചെയ്യുകയും ഹോസ്റ്റലില്‍ നിന്നും ഇറക്കി വിടുകയുമുണ്ടായി.
മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥിപക്ഷത്തു നിന്നു എന്ന കാരണത്താല്‍ രണ്ട് അധ്യാപകരെയും മാനേജ്‌മെന്റ് പുറത്താക്കി. വന്‍തുക ഫീസ് ഇനത്തില്‍ ഈടാക്കി അഡ്മിഷന്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ വിദ്യര്‍ഥികള്‍ക്ക് സ്വതന്ത്രമായി പഠിക്കുവാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനൊപ്പം വ്യത്യസ്ഥ കാരണങ്ങള്‍ പറഞ്ഞ് വന്‍തുകയും ഫൈന്‍ ഇനത്തില്‍ വിദ്യര്‍ഥികളില്‍ നിന്നും ഇടാക്കുന്നുണ്ട്.
രക്ഷിതാക്കള്‍പ്പോലും ഇത്തരം വിഷയങ്ങള്‍ പുറത്തുപറയാന്‍ ഭയക്കുന്നത് വിഷയം എത്ര ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
മാനേജ്‌മെന്റിന്റെ ഗുണ്ടായിസം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്യാംപസില്‍ പഠിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കോളേജിലെ സാമ്പത്തിക ക്രമക്കേടുകള്‍ ഉല്‍പ്പടെയുള്ള വിഷയങ്ങള്‍ അന്വേഷിച്ച് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കണം. അല്ലാത്തപക്ഷം എ.ഐ.എസ്.എഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ് ഷിയാദും സെക്രട്ടറി എം കണ്ണനും വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."