ജൈവകൃഷി പാഠവുമായി മലയിഞ്ചി സ്‌കൂള്‍
ഉടുമ്പന്നൂര്‍: പഠനത്തോടൊപ്പം മണ്ണില്‍ പൊന്നുവിളയിച്ച് മലയിഞ്ചി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിക്ക് ആവശ്യമായ മുഴുവന്‍ വിഷരഹിത പച്ചക്കറികളും കുട്ടികളും അധ്യാപകരും പിടിഎയും ചേര്‍ന്നുള്ള സംരംഭത്തിലൂടെ വിളയിച്ചെടുക്കുകയാണ്.
സ്‌കൂളിലെ ഒന്നരയേക്കര്‍ സ്ഥലത്ത് പയറും വെണ്ടയും വാഴക്കുലകളുമെല്ലാം നിറയെയുണ്ട്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് എല്ലാദിവസവും വാഴപ്പഴവും കഴിക്കാം. സ്‌കൂളിലെ ആവശ്യങ്ങള്‍ കഴിഞ്ഞ് ആഴ്ചയില്‍ 30 കിലോയോളം പയര്‍ ഇവിടെനിന്നും വില്‍ക്കുന്നുമുണ്ട്.
അന്താരാഷ്ട്ര പയര്‍ വര്‍ഷത്തിലെ പയര്‍കൃഷി വന്‍വിജയമായതിന്റെ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ പിടിഎ പ്രസിഡന്റ് എം ആര്‍ ഗിരീഷ്, എംപിടിഎ പ്രസിഡന്റ് രമ്യ, ഹെഡ്മാസ്റ്റര്‍ ടോം തോമസ് എന്നിവരും കൃഷി പരിപാലിക്കാന്‍ കുട്ടികളോടൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."