അഗ്രിടെക് 2016ന് തൊടുപുഴ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ തുടക്കമായി
തൊടുപുഴ: കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്കു പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഒരുക്കുന്ന അഗ്രിടെക് 2016നു ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ തുടക്കമായി. സര്‍ക്കാര്‍ -സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ 40 ലേറെ സാങ്കേതിക സ്റ്റാളുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ ക്ലാസെടുത്തു.
കൃഷിയിടങ്ങളിലെ ശാസ്ത്രീയ ജലവിനിയോഗവും സംരക്ഷണവും എന്ന വിഷയത്തിലുളള പ്രധാനമന്ത്രി കൃഷി സിന്‍ചയ് യോജന സെമിനാറില്‍ ഡോ. വി.എം അബ്ദുല്‍ ഹക്കീം ക്ലാസെടുത്തു. പച്ചക്കറി തൈ ഉല്‍പാദനവും പരിപാലനവും എന്ന വിഷയത്തില്‍ ഡോ.ബിന്ദു ജോണ്‍ സാമും ക്ലാസ് നയിച്ചു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ എന്നിവര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.ജി ഉഷാകുമാരി, അത്മ പ്രോജക്ട് ഡയറക്ടര്‍ ഷൈല സി.എസ് എന്നിവര്‍ പങ്കെടുത്തു.
വൈകിട്ട് നടന്ന ബയര്‍സെല്ലര്‍ മീറ്റില്‍ 50 ലേറെ കര്‍ഷകര്‍ പങ്കെടുത്തു. വിളകളുടെ കീടരോഗ നിര്‍ണയത്തിനായുളള ക്യാംപും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഇന്നു രാവിലെ 11 ന് സംസ്ഥാന പച്ചക്കറി കൃഷി വികസന പദ്ധതി അവാര്‍ഡ് വിതരണം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും.
എം.എല്‍.എമാരായ എം.എം മണി, റോഷി അഗസ്്റ്റിന്‍, ഇ.എസ് ബിജിമോള്‍, എസ്.രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ രാജു നാരായണ സ്വാമി, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് കൃഷി വിഭാഗം മേധാവി ഡോ.പി.രാജശേഖരന്‍, ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. പച്ചക്കറി വികസന പദ്ധതിയില്‍ 10ല്‍ ഏഴ് സംസ്ഥാന അവാര്‍ഡും ഇടുക്കിക്കാണ്.
മികച്ച വിദ്യാര്‍ഥി ഒന്നാം സമ്മാനം( 25000 രൂപ) ശ്രദ്ധ മരിയ സജി, ഹോളിഫാമിലി യു.പി സ്‌കൂള്‍, കിളിയാര്‍കണ്ടം, കാമാക്ഷി., മികച്ച സ്‌കൂള്‍ രണ്ടാം സമ്മാനം (15000 രൂപ) സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍, വള്ളക്കടവ്, കട്ടപ്പന, മികച്ച സ്ഥാപന മേധാവി രണ്ടാം സമ്മാനം (15000 രൂപ) ലിജി വര്‍ഗീസ്, ഹോളി ക്യൂന്‍സ് യു.പി സ്‌കൂള്‍, രാജകുമാരി, മികച്ച സ്വകാര്യ സ്ഥാപനം ഒന്നാംസമ്മാനം( 25000 രൂപ)മാര്‍ ബസേലിയസ് കൃസ്റ്റ്യന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി, പീരുമേട്, മികച്ച പൊതു സ്ഥാപനം ഒന്നാം സമ്മാനം( 25000 രൂപ)സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിത്തിരപുരം, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം സമ്മാനം(25000 രൂപ) പ്രിന്‍സ് മാത്യു, എ.ഡി.എ. നെടുങ്കണ്ടം, മികച്ച കൃഷി അസിസ്റ്റന്റ് രണ്ടാം സമ്മാനം(15000 രൂപ)സജിമോന്‍ പി.യു, കൃഷി അസിസ്റ്റന്റ്, നെടുങ്കണ്ടം എന്നിവയാണ് ജില്ലക്ക് ലഭിച്ച പുരസ്‌ക്കാരങ്ങള്‍. കെ.വി കണ്ണന്‍(കണ്ണൂര്‍), ബെന്നി മാത്യു(പാലക്കാട്), മേലതില്‍ ബീരാന്‍കുട്ടി, മുഹമ്മദ് മൂപ്പന്‍ (മലപ്പുറം) എന്നിവര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ പ്ലാന്റ് ജീനോം സേവിയര്‍ റിവാര്‍ഡും ചെറുവയല്‍ രാമന്‍(വയനാട്), നരേന്ദ്രന്‍ കെ. (കൊല്ലം), പി.കൃഷ്ണന്‍ (പാലക്കാട്) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപയുടെ പ്ലാന്റ് ജീനോം സേവ്യര്‍ റെകഗ്‌നീഷന്‍ അവാര്‍ഡും ചടങ്ങില്‍ സ്മ്മാനിക്കും. ഉച്ചക്ക് ശേഷം വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."