അയല്‍സഭാ ഭാരവാഹികള്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു
വടക്കാഞ്ചേരി: ജനകീയാസൂത്രണ പ്രസ്ഥാനവും അധികാര വികേന്ദ്രീകരണവുമാണ് കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ നിര്‍ണ്ണായക ഘടകങ്ങളെന്ന് പി.കെ ബിജു എം.പി പറഞ്ഞു. വടക്കാഞ്ചേരി നഗരസഭ പുതിയതായി രൂപീകരിച്ച അയല്‍സഭാ ഭാരവാഹികള്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എം.പി. 41 ഡിവിഷനുകളിലെ 222 അയല്‍സഭകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. പദ്ധതി നിര്‍വഹണത്തിലും അയല്‍സഭകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് വടക്കാഞ്ചേരി നഗരസഭ ലക്ഷ്യമാക്കുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, ജയപ്രീത മോഹനന്‍, ലൈലാ നസീര്‍, എന്‍.കെ പ്രമോദ് കുമാര്‍, ടി.എന്‍ ലളിത, നഗരസഭാ സെക്രട്ടറി എം.ജെ ലിജോ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. രേണുകുമാര്‍, വിനോദ് കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."