HOME
DETAILS
MAL
'സുപ്രിം കോടതി വിധി സ്വാഗതാര്‍ഹം'
backup
November 05 2016 | 21:11 PM
കോഴിക്കോട്: ഒരേ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും തുല്ല്യവേതനത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്.ഡി.റ്റി.യു) സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.തൊഴിലാളി ചൂഷണത്തിനെതിരേ ഇടപെടല്‍ നടത്താന്‍ തൊഴിലാളി സംഘടനകള്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ വാസു അദ്ധ്യക്ഷനായി. നൗഷാദ് മംഗലശ്ശേരി, പി അബ്ദുല്‍ ഹമീദ്, സുല്‍ഫീക്കര്‍ അലി, ഇസ്മായില്‍ കമ്മന, നിസാമുദ്ദീന്‍ തച്ചോണം, ബാബുമണി കരുവാരകുണ്ട്, അഡ്വ.എ.എ റഹീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."