രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ചെറുത്ത് നില്‍ക്കും: ഡോ. സഊദ് ആലം ഖാസിമി
പെരുമ്പാവൂര്‍: ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഉളളിടത്തോളം ശരീഅത്ത് നിയമം മാത്രമെ അനുസരിക്കുയുളളൂവെന്നും ഏതെങ്കിലും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ചെറുത്ത് നില്‍ക്കുമെന്നും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. സഊദ് ആലം ഖാസിമി പറഞ്ഞു. മുസ്‌ലിം ഏകോപന സമിതി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച ഏകസിവില്‍ കോഡ് നിയമത്തിനും മുസ്‌ലിം വേട്ടയ്ക്കുമെതിരെ എന്ന പരിപാടിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകസിവില്‍ കോഡിനായി വാദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്‌പെഷ്യല്‍ ഹിന്ദു മാര്യേജ് ആക്ട് പോലുളള പ്രത്യേക നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1937 മുതല്‍ തന്നെ ഇവിടെ ശരീഅത്ത് നിയമത്തിനെതിരെ വാദങ്ങള്‍ വന്നിരുന്നു.
അന്നെല്ലാം തന്മയത്വത്തോടെയും പ്രകോപനമില്ലാതെയും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചരിത്രമാണ്. ഇപ്പോഴത്തെ ഏകസിവില്‍ കോഡ് നിയമനിര്‍മ്മാണത്തിന് പിന്നില്‍ ചില രാഷ്ട്രീയ ഗൂഡലക്ഷ്യങ്ങള്‍ തന്നെയാണ്. മുത്തലാഖ് പോലെയുളള വിഷയങ്ങള്‍ മുസ്‌ലിംങ്ങളുടെ ആഭ്യന്തരപ്രശ്‌നമാണ്. മോദി തന്റെ ഭാര്യയുടെ മുത്തലാഖ് സംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ അറിയിച്ചാല്‍ മതിയെന്നും സഊദ് ആലം ഖാസിമി പരിഹസിച്ചു.
മുസ്‌ലിം ഏകോപന സമിതി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി അധ്യക്ഷത വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ദാരിമി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയും തിരുവനന്തപുരം വലിയ ഖാസിയുമായ ചേലക്കുളം അബുല്‍ ബുഷറ മൗലവി, ഏകോപന സമിതി ജന. കണ്‍വീനര്‍ വി കെ ഷൗക്കത്തലി, വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുള്‍ ജബ്ബാര്‍ സഖാഫി അല്‍ഖാമിലി, പി എ നൂറുല്‍ അമീന്‍ മലപ്പുറം, ടി എം സക്കീര്‍ ഹുസൈന്‍, എ ഐ മുബീന്‍, വി എം അലിയാര്‍,ഡോ. കുഞ്ഞമുഹമ്മദ് പുലവത്ത്, കെ എ അഫ്‌സല്‍, ഒ.അനസ് റഹ്മാന്‍, സലിം കൗസരി എടത്തല, എ എച്ച് അബ്ദുളള നദ്‌വി, അജ്മല്‍ കെ മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."