ഫ്‌ളക്‌സുകള്‍ കുന്നുകൂടുന്നു: ഏറ്റെടുക്കാനാകാതെ രാഷ്ട്രീയ പാര്‍ട്ടികള്‍
ചങ്ങരംകുളം : നിയമസഭതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ പ്രചാരണത്തിനിറക്കിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സംസ്ഥാനമെങ്ങും ഉപേക്ഷിച്ചനിലയില്‍. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പ്രചാരണത്തിനായി മലപ്പുറത്തു ശരാശരി 5000 മുതല്‍ 7000 വരെ ടണ്ണോളം ഫ്‌ളക്‌സ് ഉപയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് 70,000 ടണ്‍ ഫ്‌ളക്‌സ് മാലിന്യം കുമിഞ്ഞ് കൂടുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പുനഃചംക്രമണം ചെയ്യാന്‍ സാധിക്കാത്ത ഇവ പ്രകൃതിക്കു വന്‍ വിപത്താണു വിതക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ചില പാര്‍ട്ടികള്‍ ഫ്‌ളക്‌സുകള്‍ എടുത്തുമാറ്റിയിരുന്നു. മണ്ണില്‍ കാലങ്ങളോളം കിടന്നാലും ഫ്‌ളക്‌സുകള്‍ നശിക്കുന്നില്ല. കത്തിച്ചാല്‍ വിഷവായു അന്തരീക്ഷത്തില്‍ പടരുന്നു. ഇതു പല രോഗങ്ങള്‍ക്കും കാരണമായേക്കും. ഫ്‌ളക്‌സുകള്‍ അച്ചടിക്കാനുപയോഗിക്കുന്ന മഷി ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും. ഫ്‌ളക്‌സ് നിരോധനത്തിനു നേരത്തെ തീരുമാനിച്ചെങ്കിലും നടപ്പായില്ല.
ചുമരെഴുത്ത്, ബാനര്‍ അടക്കമുള്ള പരമ്പരാഗത രീതികളും നവ മാധ്യമങ്ങള്‍ പോലെ ചെലവു ചുരുങ്ങിയതും പരിസ്ഥിതി സൗഹൃദപരവുമായ പ്രചാരണ മാര്‍ഗങ്ങളും നിലനില്‍ക്കേയാണ് ഈ വിപത്തുകൂടി നമ്മള്‍ താങ്ങേണ്ടിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."