HOME
DETAILS

വവ്വാലുകളേ നിങ്ങള്‍ സൂക്ഷിക്കുക; വേട്ടക്കാര്‍ പിറകെ...

  
backup
November 06 2016 | 06:11 AM

%e0%b4%b5%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d

 

മലയിന്‍കീഴ്: യക്ഷിക്കഥകളില്‍ വവ്വാലുകള്‍ മറ്റുള്ളവരുടെ രക്തം കുടിക്കും. എന്നാല്‍, ഇപ്പോള്‍ വവ്വാലുകള്‍ക്ക് തിരിച്ചാണ് ഭീഷണി. മരത്തിന്റെ ചില്ലകളില്‍ തലകീഴായി കിടക്കുന്ന വവ്വാലുകളെ പിടിക്കാന്‍ സംഘങ്ങള്‍ രംഗത്ത്. ഇറച്ചിക്കും മരുന്നിനും വേണ്ടി അവയെ കൊന്നൊടുക്കുന്ന വേട്ടക്കാര്‍ മലയോരഗ്രാമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ജില്ലയിലെ തെക്കന്‍ മേഖലകളില്‍ ഇപ്പോള്‍ വവ്വാലുകള്‍ ധാരാളമാണ്. വനത്തിന്റെ സാന്നിധ്യം കൂടിയാകുമ്പോള്‍ അവറ്റകള്‍ കൂട്ടത്തോടെയാണ് കാടിറങ്ങി നാട്ടില്‍ രാപാര്‍ക്കുന്നത്.
വിവിധയിനത്തിലുള്ള വവ്വാലുകള്‍ ഇവിടുണ്ട്. ഓരോ മരത്തിലും 50 ല്‍ അധികം. ഇതാണ് വേട്ടക്കാര്‍ ചാകരയായി കാണുന്നത്. ഇവിടുള്ളവരും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ വരെ തോക്കുകളുമായി എത്തിയാണ് ഇവറ്റകളെ കൊന്നൊടുക്കുന്നത്. ചിലര്‍ കെണിയിട്ട് പിടിക്കും. മറ്റുള്ളവര്‍ തോക്കിനിരയാക്കും. പിടിക്കുന്ന വവ്വാലുകളെ ഇറച്ചിയാക്കുന്നതാണ് പതിവ്. ഇറച്ചി വെട്ടി തോരനാക്കി കഴിക്കും. ഇപ്പോള്‍ മരുന്നിനായാണ് വവ്വാലുകളെ കൊല്ലുന്നത്. ഇവറ്റകളുടെ ഇറച്ചി, എല്ല് എന്നിവ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മിക്കുന്നു. ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്കും ഉത്തേജകമരുന്നിനും വവ്വാലുകളെ ഇരയാക്കുന്നതായും സൂചനയുണ്ട്. മരുന്നിന് പിടിക്കുന്ന വവ്വാലുകളെ നല്ല തുകയ്ക്കാണ് വില്‍ക്കുന്നത്. ചോദിക്കുന്ന വിലയും കിട്ടും. അതിനാലാണ് വന്‍ സംഘങ്ങള്‍ ഈ രംഗത്ത് എത്തിയിരിക്കുന്നത്. രാത്രിയിലാണ് വേട്ടക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. അതിനാല്‍ തന്നെ ആരും അറിയാറുമില്ല.
വവ്വാലുകള്‍ വംശനാശം നേരിടുന്ന ജീവിയാണ്. അതിനാല്‍ ഇവറ്റകളെ വേട്ടയാടുന്നതും പിടിക്കുന്നതും ജയില്‍ ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. വന്യജീവി ആക്ട് പ്രകാരം കേസ് എടുക്കാമെന്ന നിലയറിഞ്ഞിട്ടും വേട്ടക്കാര്‍ സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തില്‍ വനം വകുപ്പ് ഒന്നും ചെയ്യാത്തതാണ് കാര്യങ്ങള്‍ സുഗമമാക്കുന്നതെന്ന് പരാതിയുണ്ട്. ആരെങ്കിലും പരാതി പറഞ്ഞാല്‍ വനം വകുപ്പ് ഒന്നും ചെയ്യില്ല. സൗത്ത് ഏഷ്യയില്‍ 123 തരം വവ്വാലുകള്‍ ഉള്ളതായി പഠനം കാണിക്കുന്നു. അതില്‍ പകുതിയിലേറെയും ഇന്ത്യയിലാണ്. കേരളത്തില്‍ 25 ഇനത്തിലേറെ വവ്വാലുകള്‍ പറന്നു നടക്കുന്നു. പരേതനായ പക്ഷി ഗവേഷകന്‍ ഡോ. സലിം അലി നടത്തിയ നിരീക്ഷണത്തില്‍ പഴം മാത്രം ഭക്ഷിക്കുന്ന വവ്വാലുകളില്‍ ഒരിനം കേരളത്തിലെ തെക്കന്‍ മേഖലയില്‍ നിന്നും കണ്ടെത്തുകയും അതിനെ റെഡ് ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അത്തരം വവ്വാലുകളാണ് പലപ്പോഴും തോക്കിന് ഇരയാകുന്നത്. വവ്വാലുകള്‍ക്കായി ദേശീയതലത്തില്‍ ബാറ്റ് കണ്‍സര്‍വേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുണ്ട്.
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ സഹകരണത്തോടെയുള്ള സംഘടനയാണ് ഇത്. അവരും വേട്ട തടയാന്‍ ഒന്നും ചെയ്യുന്നില്ല. പരാതി കിട്ടിയാല്‍ അവര്‍ അതത് സംസ്ഥാനത്തിലെ വനം വകുപ്പിനെ വിവരമറിയിക്കും. '
പിന്നെയുള്ള നടപടികള്‍ എടുക്കേണ്ടത് വനം വകുപ്പാണ്. വകുപ്പ് മിണ്ടാതിരിക്കുമ്പോള്‍ വേട്ട തകൃതി. വവ്വാലുകളുടെ നാശത്തോടെ മഴക്കാടുകളിലെ ആവാസവ്യവസ്ഥയും അതിലൂടെ സമ്പദ് വ്യവസ്ഥയും തകരുമെന്നും മഴക്കാടുകളും വനങ്ങളും സംരക്ഷിക്കാന്‍ മറ്റേതൊരു ജീവിയേക്കാളും വവ്വാലുകള്‍ക്ക് കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. അതിനാല്‍ വവ്വാലുകളെ കൊല്ലുന്നത് കടുത്ത ശിക്ഷയാക്കി മാറ്റുകയും ചെയ്തിരുന്നു.
വവ്വാലുകള്‍ കര്‍ഷകന്റെ ശത്രുവെന്നായിരുന്നു ആദ്യകാല സങ്കല്‍പ്പം. എന്നാല്‍, അത് അബദ്ധധാരണയാണെന്ന് തെളിയിച്ചു കഴിഞ്ഞു.
വവ്വാലുകള്‍ കഴിക്കുന്ന പഴങ്ങളുടെ സത്ത് തിന്നതിനുശേഷം അതിന്റെ വിത്ത് പുറത്തേക്ക് വര്‍ഷിക്കും. തരിശുഭൂമികളില്‍ ഉള്‍പ്പെടെ വീഴുന്ന വിത്തുകള്‍ വളര്‍ന്ന് വൃക്ഷമായി മാറി വനം വിസ്തൃതിയാകുന്നു. കേരളത്തില്‍ ഇത് വന്‍ തോതിലാണ് നടക്കുന്നതെന്ന് വനം വകുപ്പ് പഠനം തന്നെ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago