HOME
DETAILS
MAL
രാധാകൃഷ്ണന് പരാതിക്കാരിയുടെ പേര് പറഞ്ഞത് മനപ്പൂര്‍വം: വി.എം സുധീരന്
backup
November 06 2016 | 07:11 AM
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ പ്രവര്‍ത്തി മനപ്പൂര്‍വമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സംഭവത്തില്‍ രാധാകൃഷ്ണനെ പിന്തുണച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രവര്‍ത്തി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സുധീരന് പറഞ്ഞു.
വടക്കാഞ്ചേരി പീഡനക്കേസില്‍ കൗണ്‍സിലറായ ജയന്തനെതിരേ ആരോപണമുന്നയിച്ച് യുവതി രംഗത്തെത്തിയിരുന്നു. ഈ സംഭവത്തില്‍ ജയന്തനെതിരേ സ്വീകരിച്ച നടപടികള്‍ മാധ്യമപ്രവര്‍ത്തകരോട് വിവരിക്കുമ്പോഴാണ് രാധാകൃഷ്ണന് യുവതിയുടെ പേര് വെളിപ്പെടുത്തിയത്. ഇതിനെതിരേ നിരവധി ആക്ഷേപങ്ങ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നു ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."