കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ ആരോപണം: സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു
തിരുവനന്തപുരം: കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം കമ്മീഷനെ നിയോഗിച്ചു.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമിനാണ് അന്വേഷണ ചുമതല. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
അന്വേഷണ കമ്മീഷന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാണ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി തുടര്‍ നടപടിയെടുക്കുക.
ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ ആരോപണം ഉയര്‍ന്ന ഉടനെ തന്നെ മാറ്റിയിരുന്നു.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണി പെടുത്തിയ കേസിലെ പ്രതിയാണ് സക്കീര്‍ ഹുസൈന്.
പരാതിയില്‍ കൂടുതല്‍ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് എടുക്കണമെന്ന് ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റിയെങ്കിലും ജില്ലാ കമ്മിറ്റിയില്‍ തുടരുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."