വിദ്യാഭ്യാസ വകുപ്പില്‍പ്രഖ്യാപനങ്ങള്‍ മാത്രം: കെ.എസ്.ടി.യു
മലപ്പുറം: വിദ്യാഭ്യാസവകുപ്പില്‍ തസ്തിക നിര്‍ണയം, നിയമനാംഗീകാരം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയും പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാതെയും അന്താരാഷ്ട്ര- ഹൈടെക് പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാറും ചെയ്യുന്നതെന്ന് കെ.എസ് .ടി. യു സംസ്ഥാന അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. അഞ്ചു മാസമായിട്ടും വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാവാത്ത വിദ്യാഭ്യാസ വകുപ്പ് തികച്ചും പരാജയമാണ്. ഇത്തരം നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ. എസ് ടി യു 38-ാം സംസ്ഥാന സമ്മേളനം 2017 ഫെബ്രുവരി 5, 6 7 തിയതികളില്‍ കാസര്‍കോട്ട് നടത്തും. ഡിസംബറിനുള്ളില്‍ ഉപജില്ലാ സമ്മേളനങ്ങളും ജനുവരി 15 നുള്ളില്‍ ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കും.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ. കെ സൈനുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ വി. കെ മൂസ, സംസ്ഥാന ഭാരവാഹികളായ ബഷീര്‍ ചെറിയാണ്ടി , അബ്ദുള്ള വാവൂര്‍ , പി. കെ ഹംസ, ഹമീദ് കൊമ്പത്ത്, പി. അസൈന്‍, യൂസഫ് ചേലപ്പള്ളി, പി. എ സീതി മാസ്റ്റര്‍, പി. കെ. എം ഷഹീദ്, പി.കെ. അസീസ്, ഇ. മുസ്തഫ, എം. എം ജിജുമോന്‍ പ്രസംഗിച്ചു. ടി. അബ്ദുള്‍ ഗഫൂര്‍ ( കാസര്‍കോട് ) , എന്‍. എ ഇസ്മായില്‍ ( കണ്ണൂര്‍ ), പി.പി ഗഫൂര്‍ ( കോഴിക്കോട് ), കെ. എം അബ്ദുള്ള ( മലപ്പുറം ), കരീം പടുകുണ്ടില്‍ ( പാലക്കാട് ), എം. എ ജാബിര്‍ ( തൃശൂര്‍ ), എം. എ സെയ്തു മുഹമ്മദ് (എറണാകുളം), നാസര്‍ മുണ്ടക്കയം ( കോട്ടയം ), കെ. എം സലീം (പത്തനംതിട്ട ), ഐ. ഹുസൈന്‍ ( ആലപ്പുഴ), പി.ആര്‍ സജി കുമാര്‍ ( കൊല്ലം ) , എ. എസ് ഷംനാദ് ( തിരുവനന്തപുരം ), പി.ടി. എം ഷറഫുന്നീസ, എം അഹമ്മദ്, കെ. എം. എ നാസര്‍, പി. ഇ എ സലാം, വി. എ മുഹമ്മദ് റാഫി, കെ. വി. ടി മുസ്തഫ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."