എ.എ.പി എം.എല്‍.എയെ പൊലിസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ജനങ്ങള്‍ കൂട്ടംകൂടുന്നത് നിരോധിച്ചുകൊണ്ട് പൊലിസ് നടപ്പാക്കിയ ഉത്തരവ് ലംഘിച്ചതിന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എയെ അറസ്റ്റ് ചെയ്തു. ആപ് എം.എല്‍.എ ഋതുരാജ് ഗോവിന്ദാണ് അറസ്റ്റിലായത്. ഡല്‍ഹിക്കടുത്ത് കിരാരിയില്‍ ഛാത്താ പൂജ ആഘോഷത്തിനിടയിലാണ് ഋതുരാജിനേയും ഇയാളുടെ അനുയായികളേയും പൊലിസ് അറസ്റ്റ് ചെയ്തത്. കിരാരിയിലെ നിതാരി ഗ്രാമത്തില്‍ ഛാത്താ പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് പൊലിസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് ഗ്രാമത്തില്‍ അനുയായികളുമായി സംഘടിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു. പൂജയുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിന് നേരത്തെ പൊലിസ് അനുമതി നല്‍കിയിരുന്നു. അത് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ഇത് ലംഘിച്ചാണ് ആപ് എം.എല്‍.എ അനുയായികളുമായി സ്ഥലത്ത് കേന്ദ്രീകരിച്ചതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."