HOME
DETAILS

മരക്കുറ്റികള്‍ വെട്ടിമാറ്റാന്‍ നടപടിയില്ല; പൊന്മുടി ഹൈഡല്‍ ടൂറിസം പദ്ധതി അനിശ്ചിതത്വത്തില്‍

  
backup
May 17 2016 | 22:05 PM

%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%be

അടിമാലി: പൊന്മുടി ജലാശയത്തിലെ മരക്കുറ്റികള്‍ വെട്ടി നീക്കി ബോട്ടിംഗ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ഇഴയുന്നു. മരക്കുറ്റികള്‍ വെട്ടി നീക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും വനം വകുപ്പും ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥരും വനം -മണല്‍ മാഫിയായും ചേര്‍ന്നുള്ള ഒത്തുകളിയാണ് നിലവില്‍ പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുവാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. 

രാജാക്കാട്, കൊന്നത്തടി പഞ്ചായത്തുകളുടെ സമഗ്രമായ വികസനത്തിന് ഉതകുന്ന ജില്ലയിലെ തന്നെ മികച്ച പദ്ധതികളിലൊന്നായി മാറേണ്ട പദ്ധതിയായിരുന്നു പൊന്മുടി ജലാശയത്തിലെ ഹൈഡല്‍ ടൂറിസം പദ്ധതി.
എന്നാല്‍ ആരംഭത്തില്‍ തന്നെ അവസാനിച്ച പദ്ധതി പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. അണക്കെട്ട് നിര്‍മ്മിക്കുന്ന കാലത്ത് ഇതിനുള്ളിലുണ്ടായിരുന്ന നിരവധി വന്‍മരങ്ങള്‍ ബോട്ടിംഗിന് ഭീഷിണിയാണെന്ന ആദ്യഘട്ടത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് കണക്കിലെടുക്കാതെ അധികൃതര്‍ ബോട്ടിംഗ് ആരംഭിക്കുകയും ചെയ്തു.
ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പൊന്മുടി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി. എന്നാല്‍ പൊന്മുടിയില്‍ നിന്നും ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കിയിരുന്ന വനം, മണല്‍ മാഫിയാ സംഘങ്ങള്‍ ഇടപെട്ട് ബോട്ടിംഗ് അട്ടിമറിക്കുന്നതിന് വേണ്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മരക്കുറ്റികള്‍ വെട്ടിമാറ്റാതെ ബോട്ടിംഗ് നടത്തുന്നതിന് ഭീഷിണിയാണെന്ന് കാണിച്ച് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
ഇതിന് ശേഷം മാഫിയാ സംഘങ്ങള്‍ പദ്ധതി അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്നും മരക്കുറ്റികള്‍ വെട്ടി നീക്കി ബോട്ടിംഗ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്ന് ഇവ വെട്ടിമാറ്റി ബോട്ടിംഗ് പുനരാരംഭിക്കുന്നതിന് വകുപ്പ് തല ഉത്തരവിറങ്ങുകയും ചെയ്തു.
എന്നാല്‍ ഉത്തരവിറങ്ങി ഒരുമാസം പിന്നിട്ടിട്ടും അണക്കെട്ടിനുള്ളില്‍ ഉയര്‍ന്ന് നിന്നിരുന്ന പഴയ കെട്ടിടം പൊളിച്ച് നീക്കിയതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കുറ്റികള്‍ വെട്ടിമാറ്റുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും സര്‍വ്വേ നത്തുകയും ചെയ്തിരുന്നു. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
വേനല്‍ മഴ ശക്തമായതിനാല്‍ ദിവസങ്ങള്‍ക്കകം അണക്കെട്ടില്‍ ജലനിരപ്പുയരും. കാലവര്‍ഷം ആരംഭിച്ചാല്‍ മരക്കുറ്റികള്‍ വെട്ടിമാറ്റുന്ന നടപടി അനന്തമായി നീളുകയും ഈ അവസരം മുതലെടുത്ത് മാഫിയാ സംഘങ്ങള്‍ക്ക് മുതലെടുപ്പ് നടത്തുവാനും കഴിയും. അങ്ങനെയുണ്ടായാല്‍ പൊന്മുടി ഹൈഡല്‍ ടൂറിസം പദ്ധതി സാശ്വതമായി ഇല്ലാതാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago