HOME
DETAILS

നോക്കുകൂലിയില്‍ എന്തു നടപടിയെന്ന് ഹൈക്കോടതി

  
backup
November 07 2016 | 19:11 PM

%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%9f

കൊച്ചി: നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പരാതികളിലും കേസുകളിലും സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ചുമട് കയറ്റിയിറക്കുന്നതിനുള്ള കൂലിയുടെ പേരില്‍ അന്യായമായ തുക ഈടാക്കുന്നതു തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് വ്യക്തമാക്കി 2012 മാര്‍ച്ച് 26 ന് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനുശേഷം ലഭിച്ച പരാതികളിലും രജിസ്റ്റ്ര്‍ ചെയ്ത കേസുകളിലും എന്തു നടപടിയെടുത്തെന്ന് രേഖാമൂലം മറുപടി നല്‍കാനാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുള്ളത്.
ചാലക്കുടിയിലെ ക്വാറിയില്‍ ചുമട്ടു തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തില്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് പൈനാടത്ത് ഗ്രാനൈറ്റ്‌സ് അധികൃതര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മനുഷ്യരുടെ സേവനം ആവശ്യമില്ലാത്ത യന്ത്രവല്‍കൃത സംവിധാനമാണ് ക്വാറിയിലുള്ളത്. എന്നാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചുമട്ടു തൊഴിലാളി യൂനിയനുകള്‍ ഭീഷണിപ്പെടുത്തി നിശ്ചിത തുക കൈപ്പറ്റുകയാണെന്നും ഈ തുക നല്‍കാതിരുന്നാല്‍ യന്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്ന സ്ഥിതിയാണെന്നും ഹരജിയില്‍ പറയുന്നു. തുടര്‍ന്നാണ് നോക്കുകൂലി പരാതികളില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഡി.ജി.പിയുടെ സര്‍ക്കുലറില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago