ചങ്ങനാശ്ശേരിയിലെ ഉയര്‍ന്ന പോളിങ്: ചങ്കിടിപ്പോടെ സ്ഥാനാര്‍ഥികള്‍
ചങ്ങനാശ്ശേരി: പോളിംഗ് ശതമാനം ഉയര്‍ന്നതോടെ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും ചങ്കിടുപ്പുകൂടി. വര്‍ധിച്ച വോട്ടുകള്‍ ആരുടെ പെട്ടിയിലേക്കാവും വീണതെന്ന ആശങ്കയിലാണ് മൂന്നു മുന്നണികളും.
മൂന്നുശതമാനം വര്‍ധന തങ്ങളുടെ വിജയം ഉറപ്പാക്കുമെന്ന വിശ്വാസത്തിലാണ് ഇരുമുന്നണികളും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനുശേഷം കൂട്ടലുംകിഴിക്കലുമായിട്ടായിരുന്നു വോട്ടിനുശേഷമുള്ള സമയങ്ങള്‍ പ്രവര്‍ത്തകര്‍ ചെലവഴിച്ചത്. നാളെ ഫലം പുറത്തുവരുന്നതോടെ എല്ലാ കണക്കുകൂട്ടലും അവസാനിക്കുകയും ചെയ്യും. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിയില്‍ 72.51 ശതമാനമായിരുന്നു പോളിങ്. എന്നാല്‍ ഇത്തവണ അത് 75.35ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
പുതിയ വോട്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഇല്ലാതിരുന്നിട്ടുകൂടിയുള്ള പോളിങ് ശതമാനത്തിലെ വര്‍ധനയാണ് ഇരുമുന്നണികളേയും പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. 2006ലും 2001ലും ല്‍ 67ശതമാനമായിരുന്നു പോളിംഗ് നടന്നതെങ്കില്‍ 96ല്‍ 71 ശതമാനവും 91ല്‍ 73 ശതമാനവും പോളിങ് നടന്നു.
1987ലായിരുന്നു ചങ്ങനാശ്ശേരിയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്.83 ശതമാനം. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ ആശങ്കയോടെയാണ് യു.ഡി.എഫ് കാണുന്നത്.
കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്ഥമായി ഇത്തവണ ബിജെപി-ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി രംഗത്തുള്ളത് ആരെയാണ് ബാധിക്കുകയെന്നും ഇരുകൂട്ടരും വിലയിരുത്തുന്നുണ്ട്. മുമ്പ് ക്രൈസ്തവോട്ടുകള്‍ ഏകീകരിക്കുമായിരുന്നെങ്കില്‍ ഇത്തവണ അത് വിഭജിക്കാനുള്ള സാധ്യതയും ആരുംതള്ളിക്കളയുന്നില്ല. എന്‍ഡിഎയുടെ സാന്നിധ്യം ന്യൂനപക്ഷ വോട്ടുകളെ എല്‍.ഡി.എഫിന് അനുകൂലമായി മാറിയിട്ടുണ്ടാവാമെന്നുമാണ് എല്‍.ഡി.എഫ് വിലയിരുത്തുന്നത്.
അതുകൊണ്ട് വിജയം ഉറപ്പെന്ന് അവര്‍ പറയുന്നു. നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ്് നടന്നത് തൃക്കൊടിത്താനം വിബിയുപി സ്‌കൂളിലാണ്. 89.25ശതമാനം.
നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഏകപഞ്ചായത്തും തൃക്കൊടിത്താനമാണ്.
വാഴപ്പള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബൂത്തില്‍ 86.35 ശതമാനവും ചങ്ങനാശ്ശേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 64.47ശതമാനവും പോളിംഗ് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."