HOME
DETAILS

ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തല്‍; ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ യോഗം ചേരുന്നു

  
backup
November 08 2016 | 06:11 AM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5

 

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശി വത്കരണം ശക്തിപ്പെടുത്തുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങളുടെ സംയുക്ത ശ്രമം. ഇതിനായി ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍ അടുത്തയാഴ്ച റിയാദില്‍ യോഗം ചേരും. ജി.സി.സി അംഗ രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാരുടെ 16 മത് ഉച്ചകോടി റിയാദില്‍ ചേരുന്നതിനോടനുബന്ധിച്ചാണ് ഇതേക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

ജി.സി.സി അംഗ രാജ്യങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയും തൊഴില്‍ പ്രതിസന്ധിയും പരിഹരിക്കുക, ജിസിസി രാജ്യങ്ങളില്‍ ഏകീകൃത തൊഴില്‍ നിയമം നടപ്പില്‍ വരുത്തുക, തൊഴില്‍ മേഖലയിലെ വിദേശികളുടെ ശക്തമായ സ്വാധീനം എന്നീ സുപ്രധാന കാര്യങ്ങളില്‍ തൊഴില്‍ മന്ത്രിമാരുടെ ഉച്ചകോടിയില്‍ തീരുമാനമുണ്ടായേക്കും.

13 ന് ഞായറാഴ്ച സഊദി തൊഴില്‍ സാമൂഹിക ക്ഷേമകാര്യ വകുപ്പ് മന്ത്രി ഡോ: മുഫ് റജ് അല്‍ ഹഖ്ബാനിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ രംഗത്ത് ചരിത്രപരമായ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിസിസി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യത തേടിയുള്ള പ്രഖ്യാപനം വരുന്നതോടെ വിദേശികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  2 months ago
No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  2 months ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago