അമേരിക്ക തെരഞ്ഞെടുക്കുന്നു; ആദ്യ വിജയം ഹിലരിക്ക്
വാഷിങ്ടണ്‍: നീണ്ട നാളത്തെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അമേരിക്കന്‍ ജനത വോട്ടുചെയ്യാനിറങ്ങി. കൃത്യം ആറുമണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചു.പോളിംഗ് സ്‌റ്റേഷനുകളിലെല്ലാം വോട്ടുചെയ്യാനെത്തുന്നവരുടെ നീണ്ടനിരയാണ്.
രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പു പ്രചാരണപ്രവര്‍ത്തനങ്ങളാണ് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും നടത്തിയത്.
ആരോപണപ്രത്യാരോപണങ്ങള്‍കൊണ്ട് പരസ്പരം ചെളിവാരിയെറിഞ്ഞ ഇരുപക്ഷവും വീറും വാശിയും കൈവിട്ടില്ല. ആദ്യഘട്ടങ്ങളില്‍ ഹിലരി ക്ലിന്റണായിരുന്നു പ്രചാരണങ്ങളില്‍ മുന്നില്‍നിന്നിരുന്നതെങ്കിലും പിന്നീട് ട്രംപും ഹിലരിക്കൊപ്പമെത്തി.
ഹില്ലരിയ്ക്ക് 48 ശതമാനം വോട്ടുകള്‍ വരെ സര്‍വേകള്‍ പ്രവചിക്കുമ്പോള്‍ 45 ശതമാനത്തിനപ്പുറം ട്രംപിനു കടക്കാനായിട്ടില്ല.
പുറത്തുവന്ന ഫലങ്ങളില്‍ ആദ്യവിജയം ഹിലരിക്കാണ്. എന്നാല്‍ ആകെ ഫലങ്ങളില്‍ ട്രംപ് മുന്നിലെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി അര്‍ധരാത്രി വോട്ടെടുപ്പ് നടക്കുന്ന ന്യൂഹാംഷെയറിലെ മൂന്ന് ചെറുനഗരങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് നേരിയ മുന്‍തൂക്കം നേടിയിട്ടുണ്ട്.
അര്‍ധരാത്രി വോട്ടെടുപ്പ് നടന്ന ന്യൂഹാംഷെയറിലെ ഹാര്‍ട്ട്‌സ് ലൊക്കേഷന്‍, മില്‍സ്ഫീല്‍ഡ് , ഡിക്‌സ്‌വില്‍ നൂച്ച്, എന്നിവിടങ്ങളിലാണ് 25നെതിരെ 32 വോട്ടുകള്‍ക്ക് ട്രംപ് മുന്നിലെത്തിയത്.
നാളെ പുലര്‍ച്ചെയോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ലഭ്യമാകും.
വ്യത്യസ്ത ടൈം സോണുകളില്‍ ഉള്ള സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലാകും വോട്ടെടുപ്പു നടക്കുന്നത്.
കടുത്ത പോരാട്ടം നടക്കുന്ന നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് ഹില്ലരിയും ട്രംപും റാലികള്‍ നടത്തി.
This is the line by my neighborhood on Yorkville. I had to stop filming cause I was running out. Line was two blocks long. #ElectionDay pic.twitter.com/oMwgM0kVeM
— LuisMiguelEchegaray (@lmechegaray) November 8, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."