സംയുക്ത ജമാഅത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കാഞ്ഞങ്ങാട്: സംയുക്ത മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇതിന്റെ കീഴില്‍ നടന്നു വരുന്ന സാമൂഹിക നന്മയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംയുക്ത ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്നലെ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം വ്യക്തി നിയമത്തിനെതിരേയുള്ള ഭരണകൂട ഭീകരത ചെറുക്കാന്‍ ജാതി മത വ്യത്യാസമില്ലാതെ സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്നും ഖാസി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി.
സംയുക്ത ജമാഅത്ത് കുവൈത്ത് ശാഖാ പ്രസിഡന്റ് മഹ്മൂദ് അബ്ദുല്ല, രക്ഷാധികാരി പാലക്കി അബ്ദുല്‍ റഹ്മാന് ഹാജി, അബ്ദുള്‍ ഖാദര്‍ മൗലവി, ബശീര്‍ വെള്ളിക്കോത്ത്, ബഷീര്‍ ആറങ്ങാടി, കെ.യു ദാവൂദ് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് വരണാധികാരി സി.മുഹമ്മദ് കുഞ്ഞി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.മെട്രോ മുഹമ്മദ് ഹാജി(പ്രസിഡന്റ് ), ബശീര്‍ വെള്ളിക്കോത്ത് (ജനറല്‍ സെക്രട്ടറി), പാലക്കി സി.കുഞ്ഞഹമ്മദ് ഹാജി ട്രഷറര്‍. പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ടി.കെ ഖാലിദ് പാറപ്പള്ളി(വൈസ് പ്രസിഡന്റുമാര്‍), ബഷീര്‍ ആറങ്ങാടി, കെ.യു ദാവൂദ്, ജാതിയില്‍ ഹസൈനാര്‍, ഷരീഫ് എന്‍ജിനീയര്‍ (സെക്രട്ടറിമാര്‍) എന്നിവരെ യോഗം വീണ്ടും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."