HOME
DETAILS

പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയുടെ നെടുംതൂണായി: മുന്നണിമാറിയപ്പോള്‍ ഇടതു അനുഭാവം പ്രകടിപ്പിച്ചു

  
backup
November 09 2016 | 06:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa

രാജു ശ്രീധര്‍


കൊല്ലം: പ്രതിസന്ധിഘട്ടത്തില്‍ ആര്‍.എസ്.പിക്കൊപ്പം നില്‍ക്കുകയും പാര്‍ട്ടി മുന്നണിമാറിയപ്പോള്‍ തന്റെ ഇടതു അനുഭാവം പരസ്യമായി പ്രകടമാക്കുകയും ചെയ്ത നേതാവായിരുന്നു വി.പി രാമകൃഷ്ണപിള്ള.
സംസ്ഥാനത്തു ആര്‍.എസ്.പിക്കു നിലനില്‍പ്പുണ്ടാക്കിയതിനു പിന്നില്‍ വി.പി രാമകൃഷ്ണപിള്ളയുടെ കഠിനപ്രയത്‌നവും ഉണ്ടായിരുന്നു. സ്ഥാപകനേതാക്കളായ എന്‍. ശ്രീകണ്ഠന്‍നായരും കടവുര്‍ ശിവദാസനുമൊക്കെ പാര്‍ട്ടിയെ പിളര്‍ത്തിയപ്പോഴും ആര്‍.എസ്.പിയുടെ നെടുംതൂണുകളിലൊന്നായിരുന്നു വി.പി. ഒടുവില്‍ ബേബി ജോണ്‍ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിന് പോയപ്പോള്‍ സ്വന്തം പാര്‍ട്ടി തന്നെ വി.പിയെ തള്ളിപ്പറഞ്ഞതും കേരള രാഷ്ട്രിയം കാണേണ്ടി വന്നു. ബേബിജോണ്‍ കിടപ്പിലായതിനെ തുടര്‍ന്നു 1997ല്‍ ആര്‍.എസ്.പിയിലുണ്ടായ പിളര്‍പ്പിനു പിന്നില്‍ വി.പിയുടെ മന്ത്രിസ്ഥാനവും ഉള്‍പ്പെട്ടിരുന്നു. ബാബു ദിവാകരനെ മന്ത്രിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് വി.പിയെ മന്ത്രിയായത്. അന്നു വി.പിയെ മന്ത്രിയാക്കാന്‍ ചരടുവലിച്ചതു നിലവിലെ ദേശീയ ജനറസെക്രട്ടറിയായ പ്രൊഫ. ടി.ജെ ചന്ദ്രചൂഡനായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകലുകയും ചെയ്തു. 2008 ജനുവരിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ചന്ദ്രചൂഡനെ തോല്‍പ്പിച്ചാണ് വി.പി സംസ്ഥാന സെക്രട്ടറിയായത്. ആര്‍.എസ്.പിക്കു ലഭിക്കേണ്ടിയിരുന്ന രാജ്യസഭാംഗത്വം പാര്‍ട്ടിക്കു നഷ്ടപ്പെടുത്തിയതു വി.പിയാണെന്ന ആരോപണം ഉയര്‍ന്നത് 2012ല്‍ അദ്ദേഹത്തിനു സെക്രട്ടറിസ്ഥാനം നഷ്ടപ്പെടാനും ഇടയാക്കി. ഇടതുമുന്നണിയോഗത്തില്‍ ചന്ദ്രചൂഡനുവേണ്ടി രാജ്യസഭാ സീറ്റു ചോദിച്ചു വാങ്ങിയില്ലെന്നായിരുന്നു വി.പിക്കെതിരെയുണ്ടായരുന്ന കുറ്റപത്രം. എന്നാല്‍ 2012ലെ പാര്‍ട്ടി സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കു വി.പി വീണ്ടും മല്‍സരിച്ചെങ്കിലും ചന്ദ്രചൂഡന്റെ പിന്തുണയോടെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന എ.എ അസീസായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്നു പാര്‍ട്ടിക്കെതിരെ പലപ്പോഴും വിര്‍ശനങ്ങള്‍ നടത്താനും വി.പി മടിച്ചിരുന്നില്ല. എല്‍.ഡി.എഫില്‍ നിന്നും മാറി യു.ഡി.എഫിലേക്ക് ആര്‍.എസ്.പി പോയതില്‍ അതൃപ്തനായിരുന്നു വി.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടായിരുന്നു അദ്ദേഹം ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. ആര്‍.എസ്.പി വിട്ട് പുതിയ പാര്‍ട്ടിക്കു രൂപം നല്‍കി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന കോവൂര്‍ കുഞ്ഞുമോനു തെരഞ്ഞെടുപ്പു വേളയില്‍ അദ്ദേഹം പിന്തുണ അറിയിച്ച് എത്തിയിരുന്നു. ആര്‍.എസ.്പിയുടെ നിലവിലുള്ള നേതൃത്വം മാറണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫുമായി പാര്‍ട്ടിക്കുള്ള ബന്ധം വിടുന്നതിനോ എല്‍.ഡി.എഫുമായി യോജിക്കുന്നതിനോ തനിക്ക് എതിര്‍പ്പില്ലെന്നു വ്യക്തമാക്കാനും അദ്ദേഹം തയ്യാറായിരുന്നു. യു.ഡി.എഫ് ചേരിയില്‍ ചെന്നെത്തിയ ആര്‍.എസ.്പി നടപടിയില്‍ പ്രതിഷേധിച്ചു നേരത്തെ വി.പിയുടെ മകളും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ബി ജയന്തി സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ആര്‍.എസ.്പി ജില്ലാ സെക്രട്ടറിയറ്റ് അംഗത്വം രാജിവച്ചാണു ജയന്തി സി.പി.എമ്മില്‍ ചേര്‍ന്നത്. വി.പിയുടെ നേതൃത്വത്തിലാകട്ടെ ഇടതു ആഭുമുഖ്യമുള്ളവരുടെ ചേരി പാര്‍ട്ടിയില്‍ രൂപപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago