കൊട്ടാരക്കരയില്‍ ഇടതിന് ആത്മവിശ്വാസം വലതിന് ആശങ്ക; മുന്നേറ്റ പ്രതീക്ഷയില്‍ എന്‍.ഡി.എ
കൊട്ടാരക്കര: തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കൊട്ടാരക്കരയിലെ ഇടതു കേന്ദ്രങ്ങള്‍ വിജയപ്രതീക്ഷയില്‍. ജയപരാജയങ്ങളേക്കാള്‍ മുന്നേറ്റമാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍.
പോളിങ് സമയം കഴിഞ്ഞപ്പോള്‍ തന്നെ എല്‍.ഡി.എഫ് ബൂത്ത് തലങ്ങളില്‍ നിന്നുള്ള വിശകലന റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചിരുന്നു. രാത്രി വൈകിയും ഇത് പഠിച്ചതോടെ വന്‍ വിജയമാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷവും എല്‍.ഡി.എഫ് കണക്കാക്കുന്നു.
യു.ഡി.എഫും ബൂത്തുതലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് വിശകലനം നടത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പലതും വിശ്വാസത്തില്‍ എടുക്കാന്‍ കഴിയാത്തവയായിരുന്നുവെന്നാണ് സ്ഥാനാര്‍ഥിയോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. പെരുപ്പിച്ചു കാട്ടിയവയും പേരിനുമാത്രമുള്ളവയുമായിരുന്നു ഇവയില്‍ അധികവും. മണ്ഡലത്തില്‍ മുന്‍പന്തിയിലുള്ള ഈഴവ വോട്ടുകള്‍ സമാഹരിക്കുവാന്‍ യു.ഡി.എഫ് നടത്തിയ ശ്രമം വിജയിച്ചതായി സൂചനയില്ല. വെളിയം, എഴുകോണ്‍, നെടുവത്തൂര്‍ കരീപ്ര പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്നാണ് കണക്ക്.
ത്രികോണ മത്സരങ്ങളുടെ പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് എന്‍.ഡി.എ. പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പം എത്താന്‍ ഇക്കുറി എന്‍.ഡി.എ യ്ക്ക് കഴിഞ്ഞു. ബി.ഡി.ജെ.എസ് വഴി ഈഴവ വോട്ടുകള്‍ സമാഹരിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ അതിനുകഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."