രണ്ടായിരത്തിന്റെ നോട്ടില്‍ ജി.പി.എസ് ചിപ്പോ?
എന്തൊരു പുതിയ സാധനം വന്നാലും അതിനു പിന്നില്‍ വലിയ കെണിയുണ്ടെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം കൊഴുക്കും. ആര്.ബി.ഐ പുതുതായി ഇറക്കിയ കറന്‍സി നോട്ടുകളുടെ കാര്യത്തിലും അതു സംഭവിച്ചു. രണ്ടായിരം രൂപയുടെ നോട്ടില്‍ ജി.പി.എസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന സന്ദേശമാണ് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും ട്വിറ്ററിലും പരക്കുന്നത്.
120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍ പോലും നോട്ട് എവിടെയാണെന്ന് പിന്തുടരാനാവുമെന്നും സന്ദേശത്തില്‍ തട്ടിവിടുന്നുണ്ട്. ഒരേ നോട്ടുകള്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് അലെര്‍ട്ട് ലഭിക്കും. ഇത് കള്ളപ്പണം തടയാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നുമാണ് വാദം.
എന്നാല്‍ തീര്‍ത്തും അസംബന്ധമാണ് ഈ സന്ദേശം. നോട്ടിനെതിരായ കിംവദന്തിയെപ്പറ്റി ആര്.ബി.ഐ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ തള്ളിക്കളയാനാണ് അവര്‍ മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."