പെട്രോ കെമിക്കല്‍ പാര്ക്കിന് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ പിന്തുണ തേടി
തിരുവനന്തപുരം: കൊച്ചിയില്‍ ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്ക്കിന് അനുകൂലമായ സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടാകണമെന്ന് കേന്ദ്ര പെട്രോളിയംപ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നടപടികള്‍ കേന്ദ്രത്തില്‍ നിന്നുണ്ടാവുമെന്നു കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. കേന്ദ്രമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണു മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. ഗെയ്ല് പൈപ്പ്ലൈന് സ്ഥലമേറ്റെടുക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഗെയ്ല് പ്രതിനിധികള്‍ ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ഗെയ്ല് പൈപ്പ്ലൈന് കടന്നുപോകുന്ന ജില്ലകളില്‍ ഗെയ്ലിന്റെ ഗ്യാസ് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകമായി വിതരണം ചെയ്യും. ഗതാഗതത്തിനും ഗാര്‍ഹികാവശ്യത്തിനുമുള്ള ഗ്യാസ് ആഭ്യന്തര നിരക്കില്‍ വിതരണം ചെയ്യാമെന്നും ധാരണയായി. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ കൊച്ചിയിലെ പ്ലാന്റ് ബി.പി.സി.എല്‍ ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."