റിയല്‍എസ്റ്റേറ്റ് മേഖലയിലും സ്വര്‍ണവിപണിയിലും പ്രതിഫലിക്കും
കൊച്ചി: കള്ളപ്പണം നിയന്ത്രിക്കാന്‍ 500, 1000 രൂപകളുടെ കറന്‍സികള്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കൂടുതല്‍ പ്രഹരമായി മാറുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും സ്വര്‍ണവിപണിക്കും. രൂപയുടെ മൂല്യത്തിലുള്ള താഴ്ചയില്‍ സുരക്ഷിതനിക്ഷേപമായി കേരളത്തിലുള്ളവര്‍ കണ്ടെത്തിയിരിക്കുന്നത് റിയല്‍എസ്റ്റേറ്റ് മേഖലയിലും സ്വര്‍ണനിക്ഷേപത്തിലുമാണ്. വന്‍കിട കള്ളപ്പണക്കാരെ ലക്ഷ്യമാക്കിയുള്ള നീക്കമാണെങ്കിലും ഫലത്തില്‍ സാധാരക്കാരായവരുടെ ക്രയവിക്രയങ്ങളെയും ഈ രണ്ട് മേഖലയിലും ബാധിക്കുമെന്നതാണ് കൂടുതല്‍ രൂക്ഷമാക്കുന്നത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ പിന്‍വലിക്കപ്പെട്ടതോടെ ഓഹരിവിപണിയില്‍ ആദ്യം തകര്‍ന്നടിഞ്ഞത് റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളാണ്. കൂടാതെ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവിന് ഇന്നലെ തന്നെ സാക്ഷിയാകുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രതിഫലനം ആഗോള സ്വര്‍ണവിപണിയില്‍ മാറ്റം സൃഷ്ടിച്ചപ്പോള്‍ കറന്‍സി പിന്‍മാറ്റം രാജ്യത്തെ സ്വര്‍ണ വിപണിയില്‍ വിലയുടെ കുതിച്ചുചാട്ടത്തിന് കാരണമായി. രാജ്യന്തരവിപണയില്‍ ഔണ്‍സിന് 1280 ഡോളറായിരുന്ന സ്വര്‍ണവില ഇന്നലെ വര്‍ധിച്ച് 1337 വരെ കുതിച്ച ശേഷം 1300 ലേയ്ക്ക് അവസാനിച്ചു. കേരളത്തില്‍ സ്വര്‍ണവില പവന് 22,880 രൂപയില്‍ നിന്ന് 23,480 രൂപയായി ഉയര്‍ന്നു സ്വര്‍ണ വില്‍പന മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില്‍പനയില്‍ അത് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി കേരളാ ജ്വല്ലേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എം.പി അഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."