HOME
DETAILS

ട്രംപിനു കീഴിലെ യു.എസ്: ആശങ്കകള്‍ വിട്ടൊഴിയുന്നില്ല

  
backup
November 09 2016 | 19:11 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%95%e0%b5%80%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b6

ഡൊണള്‍ഡ് ട്രംപ് അമേരിക്കയുടെ 45 ാം പ്രസിഡന്റായി എത്തുമ്പോള്‍ ലോകത്തിനു മുന്നില്‍ ഉയരുന്ന ആശങ്കകള്‍ നിരവധിയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന ഡോണാള്‍ഡ് ട്രംപ് പ്രചാരണവേളയില്‍ നടത്തിയ നയപ്രഖ്യാപനങ്ങളില്‍ നിന്ന്, വരുംനാളുകളെക്കുറിച്ചുള്ള ഏകദേശ ചിത്രം ഊഹിക്കാവുന്നതേയുള്ളൂ. അതേസമയം, ട്രംപ് പ്രസിഡന്റായാല്‍ ട്രംപില്‍ നിന്നും സ്ഥാനാര്‍ഥിയായ ട്രംപിനേക്കാള്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ ഇവിടെ ഇറങ്ങിയ അമേരിക്കന്‍ മാധ്യമങ്ങളിലെല്ലാം ഈ ആശങ്കകളും നിറഞ്ഞിരുന്നു. വോട്ടിങ് പൂര്‍ത്തിയായതിനു പിന്നാലെ വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്നതോടെ ട്രംപിനെതിരേ നിലപാടെടുത്ത യു.എസിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ട്രംപിന്റെ കീഴിലെ അമേരിക്കയെയും ലോകത്തെയും ആശങ്കയോടെ നോക്കുന്നതായ ലേഖനങ്ങള്‍ നല്‍കിയിരുന്നു.

വംശീയതയോട് ട്രംപ് കാണിച്ച സമീപനം വോട്ടായി മാറിയെന്നാണ് നിരീക്ഷണം. 'മെക്‌സിക്കന്‍ മതില്‍' നിലപാട് വോട്ടായി മാറുമെന്ന് അധികമാരും നിനച്ചില്ല. അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ നാടുകടത്തുമെന്നും അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ കടുത്ത നിയന്ത്രണമുണ്ടാകുമെന്നുമുള്ള പ്രചാരണവും യു.എസില്‍ മുസ്‌ലിംകള്‍ പ്രവേശിക്കുന്നതിനു താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ഭാവിയില്‍ എങ്ങനെയാകുമെന്ന് കാണണമെങ്കില്‍ കാത്തിരിക്കുക തന്നെ വേണം. അതേസമയം, കുടിയേറ്റക്കാര്‍ക്കെതിരേയുള്ള ഈ നിലപാട് അമേരിക്കയുടെ ആഭ്യന്തര ഉല്‍പാദനത്തെ തളര്‍ത്തുമെന്നും വിശകലനമുണ്ട്. അതിനാല്‍ ട്രംപ് വഴങ്ങാനാണ് സാധ്യത.

ട്രംപ് ഉയര്‍ത്തിയ പ്രധാന വിഷയം തന്നെ യു.എസിലെ തൊഴിലവസരങ്ങള്‍ വിദേശരാജ്യക്കാര്‍ കൈയടക്കുന്നുവെന്നതായിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. ഇത് ചൈനയെ ചൊടിപ്പിച്ചെങ്കിലും ഇന്ത്യ തന്ത്രപരമായ നിലപാടെടുത്തു. ഇത് സഊദി അറേബ്യയിലെ നിതാഖാതിന് തുല്യമായ അവസ്ഥയായിരിക്കും ഉണ്ടാക്കുകയെന്നാണ് ആശങ്ക.

നിരവധി ഇന്ത്യക്കാരെ,പ്രത്യേകിച്ച് ഐ.ടി മേഖലയെ ഇത് സാരമായി ബാധിക്കും. കമ്പനികള്‍ എച്ച ്1 ബി വിസയില്‍ വിദേശജോലിക്കാരെ കുറഞ്ഞ വേതനത്തിനു നിയമിക്കുകയാണെന്നും അമേരിക്കന്‍ യുവാക്കളുടെ തൊഴില്‍ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നുമുള്ള ട്രംപിന്റെ വാക്കുകള്‍ വ്യവസായ രംഗം ആശങ്കയോടെയാണ് കാണുന്നത്. യു.എസ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് ബ്രിട്ടന്‍ ഇത്തരം വിസകള്‍ നിര്‍ത്തലാക്കിയത് ഇന്ത്യയ്ക്കാരെ ബാധിച്ചിരുന്നു. യു.എസും ഈ വഴിക്ക് ചിന്തിച്ചാല്‍ ഇന്ത്യന്‍ ഐ.ടി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.
ഇറാഖില്‍ അമേരിക്കന്‍ സൈന്യം പോകാന്‍ പാടില്ലായിരുന്നുവെന്ന നിലപാടാണ് പ്രചാരണവേളയില്‍ ട്രംപ് കൈക്കൊണ്ടിരുന്നത്. ഇറാഖിലേക്കു പോയ യു.എസ് സൈന്യം ഇറാഖില്‍ നിന്നു മടങ്ങിയപ്പോഴുണ്ടായ ശൂന്യതയിലാണ് ഐ.എസ് വളര്‍ന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഫ്‌ളോറിഡയില്‍ തിരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിക്കുമ്പോള്‍, ഐ.എസിന്റെ സ്ഥാപകന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ആണെന്നായിരുന്നു ട്രംപ് വാക്യം.

യു.എസിന്റെ സാമ്പത്തിക, സൈനിക മേധാവിത്തത്തിനു പിന്നില്‍ ഇസ്‌റാഈലിന്റെയും അവിടെനിന്നുള്ള ജൂത സമൂഹത്തിന്റെയും പിന്തുണ അവഗണിക്കാനാകാത്തതാണ്. അതിനാല്‍ ഇസ്‌റാഈലിന്റെ കാര്യത്തില്‍ പുതിയ പ്രസിഡന്റിന്റെ നിലപാട് നിര്‍ണായകമാണ്. താന്‍ അധികാരത്തിലെത്തിയാല്‍ ജറുസലേമിനെ ഇസ്‌റാഈലിന്റെ യഥാര്‍ഥ തലസ്ഥാനമായി അംഗീകരിക്കുമെന്നാണ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ജറുസലേമിനെ ഇസ്‌റാഈലില്‍നിന്നു വേര്‍പിരിക്കാനുള്ള യു.എന്‍ ശ്രമം പക്ഷപാതപരമാണെന്നും ലോകത്തു നിലനില്‍ക്കുന്ന ഇസ്‌റാഈല്‍ വിരുദ്ധതയുടെ തെളിവാണതെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago