HOME
DETAILS
MAL
പക്ഷിപ്പനി: 72426 താറാവുകളെ സംസ്‌കരിച്ചു
backup
November 09 2016 | 19:11 PM
ആലപ്പുഴ: ജില്ലയില്‍ ഇന്നലെ മൃഗസംരക്ഷണവകുപ്പിന്റെ താറാവ് രോഗ നിയന്ത്രണത്തിനുള്ള ദ്രുതകര്‍മ സേനയുടെ 20 സംഘങ്ങള്‍ പ്രവര്‍ത്തനരംഗത്തിറങ്ങി. കൂടാതെ ഒമ്പത് സംഘങ്ങളെ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച സ്ഥലങ്ങളിലെ പൂര്‍ണത പരിശോധിക്കുന്ന മോപ്പിങ്ങിന് നിയോഗിച്ചു. മുന്നുപഞ്ചായത്തുകളിലായി ചത്ത 2718 താറാവുകളെ സംസ്‌കരിച്ചു.
നെടുമുടിയില്‍ 85, തകഴി 2270, ചമ്പക്കുളം 363 എന്നിങ്ങനെ ചത്തതിനെ സംസ്‌കരിച്ചു. ഇന്നലെ ആകെ 69708 താറാവുകളെ രോഗബാധ കണ്ട കൂട്ടത്തോടെ കൊന്ന് സംസ്‌കരിച്ചു. നെടുമുടി 47091, തലവടി 6499, തകഴി 10730, ചമ്പക്കുളം 2434, വീയപുരം 730, പള്ളിപ്പാട് 310, ചെറുതന 1914 എന്നിങ്ങനെ താറാവുകളെ കൊന്ന് സംസ്‌കരിച്ചു. ചെറുതനയില്‍ 800 മുട്ടകള്‍ നശിപ്പിച്ചു. നാല് സ്ഥലങ്ങളിലായി 4750 കിലോ തീറ്റയും ദ്രുതകര്‍മസേന നശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."