കോടതി വളപ്പില്‍ അഭിഭാഷകരും വ്യാപാരികളും തമ്മില്‍ തര്‍ക്കം
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കോടതി വളപ്പില്‍ അഭിഭാഷകരും വ്യാപാരികളും തമ്മില്‍ തര്‍ക്കം. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എം. അഷറഫിനെ ചൊവ്വാഴ്ച ഹൈക്കോടതി ഭരണവിഭാഗം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഈ വാര്‍ത്തയറിഞ്ഞ് ഇതില്‍ സന്തോഷം രേഖപ്പെടുത്തുന്നതിനാണ് വ്യാപാരി നേതാക്കള്‍ മധുരവുമായി കോടതി വളപ്പിലെത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ ഒരു വിഭാഗം അഭിഭാഷകര്‍ ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് വ്യാപാരികളും, അഭിഭാഷകരും തമ്മില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. പൊലിസ് ഇടപെട്ടതോടെ ഇരുവിഭാഗവും പിന്‍തിരിയുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസം മുമ്പ് തെക്കേനടയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉടമയെ ഒരു സംഘം യുവാക്കള്‍ കടയില്‍ കയറി മര്‍ദിച്ചിരുന്നു. കട ഉടമയെ ക്രൂരമായി മര്‍ദിക്കുന്ന രംഗങ്ങള്‍ നിരീക്ഷണ കാമറയില്‍ ഉള്‍പ്പെടുകയും ഇത് നവമാധ്യമങ്ങളില്‍ വൈറലാകുകയും വന്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ യുവാക്കള്‍ക്ക് കോടതിയില്‍ നിന്നും ജാമ്യം നല്‍കിയ സംഭവത്തില്‍ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം നിലനിന്നിരുന്നു. ഇതിനിടയിലാണ് മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തതും വ്യാപാരികള്‍ ആഹ്ലാദം പ്രകടിപ്പിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."