നേന്ത്രപ്പഴ ഗ്രാമ പദ്ധതിക്ക് മക്കരപ്പറമ്പില്‍ തുടക്കം
മക്കരപ്പറമ്പ്: അടുത്ത ഓണത്തിന് ഓരോ വീട്ടിലും രണ്ടു നേന്ത്രപ്പഴക്കുല ലഭിക്കുന്നതിനുള്ള സമ്പൂര്‍ണ ജൈവ നേന്ത്രപ്പഴ ഗ്രാമ പദ്ധതിക്കു മക്കരപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ തുടക്കമായി. വാഴകൃഷിത്തൈകള് രണ്ടെണ്ണമാണ് ഓരോ വീട്ടിലേക്കും നല്‍കുന്നത്. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായാണ് കര്‍ഷക സമിതി മാതൃകാ പദ്ധതി വിളംബരം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കരുവള്ളി ഹബീബ ഉദ്ഘാടനം ചെയ്തു. എ.പി രമ്യരാമദാസ് അധ്യക്ഷയായി. പെരുമ്പള്ളി അഹമ്മദ് മാസ്റ്റര്‍, അനീസ് ചുണ്ടയില്‍, പി. നന്ദകുമാര്‍, വി.സി ബഷീര്‍, ബാബു, കെ. മുഹമ്മദലി പങ്കെടുത്തു.
പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയാരംഭിച്ചു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. അനധികൃതമായി മണല്‍കടത്തുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിലനില്‍ക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനു ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് യോഗം ചേര്‍ന്നത്. ഇതിന്റെ ഫലമായി തഹസില്‍ദാറുടെ നേതൃത്വതില്‍ പെരിന്തല്‍മണ്ണയില്‍ വാഹനങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ചെയര്‍മാനും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ എന്നിവര്‍ അംഗങ്ങളുമായി ഇതിനായി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ആദ്യ യോഗം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്നിരുന്നു. മുഴുവന്‍ വാഹനങ്ങളുടെയും കണക്കെടുത്ത് പൊതുസ്ഥലത്തു ശല്യമായിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യാനാണ് യോഗത്തില്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."